ദേവാ വരുന്നു
സ്നേഹ സന്ദേശം
Deva Varunnu (Sneha sandhesham)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഡോ ജസ്റ്റിൻ പനക്കൽ
ഗാനരചനബ്രദർ വിൻസന്റ് ഏഴാനിക്കാടു്
ഗായകര്‍കെ ജെ യേശുദാസ്
രാഗംസാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:54:48.

ദേവാ വരുന്നു ഞാൻ നിൻ സവിധേ
പാപിയാം ഞാൻ അണയും നിൻ ചാരേ
ദേവാ വരുന്നു ഞാൻ നിൻ സവിധേ
നിൻ മുഖദർശന വേളയിലെൻ മനം
നിന്നിലൊന്നായ് അലിയട്ടെ
ദേവാ വരുന്നു ഞാൻ നിൻ സവിധേ
നിൻ സവിധേ

കാർമേഘം തിങ്ങും മമ ജീവിതത്തിൽ
ദീപം കൊളുത്തിയെൻ അരികെ വരൂ
കേഴുമീ പാപി തൻ നീറുന്ന ദുഃഖങ്ങൾക്കാശ്വാസമേകിടൂ
എൻ പ്രിയനേ എൻ പ്രിയനേ
ദേവാ വരുന്നു ഞാൻ നിൻ സവിധേ
നിൻ സവിധേ

നീയെൻ വീണ തൻ ശ്രുതിയായിടട്ടേ
നിൻ സ്വരമെന്നിൽ ഉയരട്ടെ
നിൻ തിരുഗീതികളെന്നെന്നും മീട്ടുവാൻ
കാരുണ്യമോടെന്നെ അനുവദിക്കൂ
അനുവദിക്കൂ
(ദേവാ വരുന്നു ഞാൻ …)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts