നട്ടുച്ചനേരത്തു
എന്റെ നാടന്‍പാട്ടുകള്‍ Vol 1
Nattucha Nerathu (Ente Nadan Pattukal Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 13 2012 04:24:50.

നട്ടുച്ചനേരത്ത് നട്ടംതിരിഞ്ഞു നടക്കണകണ്ടപ്പോള്‍
പോണോരും വരുന്നോരും നോക്കണ് പാരയ്ക്കും പോരിനുതുപോരെ
പിന്നെന്താടെലോളില് നിക്കണതെന്തിനാ വീടും കുടീല്ലേ
തള്ളകോഴീം കുട്ട്യോളും കൂടി കുറുങ്ങണപോലൊരു വര്‍ത്താനം (2)

കുറ്റാടന്‍ പാടത്തിക്കുറി ഞാറുംപണിയും നടക്കുമ്പോള്‍
കാര്യങ്ങള് ചൊല്ലീല്ലേ ഒരു നൂറുകൂട്ടം കാര്യങ്ങള്...
കണ്ടിട്ടും പറഞ്ഞിട്ടും തീരാത്ത കാര്യങ്ങളെന്താണയ്യയ്യോ
കരക്കാരുപറഞ്ഞു ചിരിക്കുമ്പോള്‍ നാണംകൊണ്ടെക്കുനിന്നൂടാ... (2)

നട്ടുച്ചനേരത്ത് നട്ടംതിരിഞ്ഞു നടക്കണകണ്ടപ്പോള്‍
പോണോരും വരുന്നോരും നോക്കണ് പാരയ്ക്കും പോരിനുതുപോരെ

മണ്ടമറിയില് നിന്നുള്ള മിണ്ടിപറച്ചില് വേണ്ടാന്നേ
വെട്ടിത്തുറന്നുള്ളകാര്യം നേരെനിന്നുപറഞ്ഞൂടെ...
ഓടാനും ചാടാനും നിക്കണ്ട നാടറിഞ്ഞൊരുകല്യാണം
തൂങ്ങാനും ചാവാനും നിക്കണ്ട നൂലിലിട്ടൊരു താലിമതീ... (2)

നട്ടുച്ചനേരത്ത് നട്ടംതിരിഞ്ഞു നടക്കണകണ്ടപ്പോള്‍
പോണോരും വരുന്നോരും നോക്കണ് പാരയ്ക്കും പോരിനുതുപോരെ
പിന്നെന്താടെലോളില് നിക്കണതെന്തിനാ വീടും കുടീല്ലേ
തള്ളകോഴീം കുട്ട്യോളും കൂടി കുറുങ്ങണപോലൊരു വര്‍ത്താനം (2)  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts