ചാലക്കുടിയെന്ന
ഓടപ്പഴം പോലൊരു പെണ്ണു്
Chaalakkudyenna (Odappazham Poloru Pennu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എസ് ബിഷോയ്
ഗാനരചനആറുമുഖൻ വെങ്കിടങ്ങ്
ഗായകര്‍കലാഭവൻ മണി ,മനീഷ ,കെ എസ് ധനുഷ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 02 2012 05:40:26.

ചാലക്കുടിയെന്ന നാടിന്റെ പേരാണ്
ചേലും വെടുപ്പുള്ള നാടാണ്
ചാലക്കുടി വഴി പോകുന്നോരെല്ലാം
കുടിച്ചാലും പേരൊക്കെ ചാലക്കുടി
കല്യാണം കൂടാൻ വരുന്നവർക്കെല്ലാം
ചാലക്കുടീന്ന് കുടിക്കണോന്ന്
നാലാം കല്യാണത്തിനായീട്ടു വന്നാലും
കുടിയൊക്കെ ചാലക്കുടീന്നു തന്നെ
തന്ത മരിച്ചാലും തള്ള മരിച്ചാലും
കുടിക്കാനായ് കൂടുന്നു ചാലക്കുടീൽ
കുടിയന്മാർ തമ്മിലടക്കം പറയുന്നു
ചാലക്കുടീന്ന് കുടിച്ചാ മതി

മാനമിടിഞ്ഞാലും മാനം നശിച്ചാലും
കുടിക്കാരു വേറെ കുടിയും വേറെ
കുടിലു പൊളിഞ്ഞാലും കൂട്ടു പിരിഞ്ഞാലും
ചാലക്കുടീന്നാ കുടിക്കാൻ രസം
ചാലക്കുടീന്ന് കുടിച്ചിട്ട് പാമ്പായി
പാലം കടക്കോളം ആട്യാട്യേ
അക്കരെ ചെന്നിട്ട് ഇക്കരെ ചൂണ്ടീട്ട്
ചാലക്കുടിയെ പഴി പറയും
മലക്കപ്പാറയ്ക്കായി പോകുന്നോരെല്ലാം
മലക്കം മറിച്ചിലു ചാലക്കുടീൽ
അതിരപ്പള്ളിയിലെ വെള്ളച്ചാട്ടം നോക്ക്യാൽ
വെള്ളത്തിലല്ലെങ്കിൽ വെള്ളം കാണ്വോ
(ചാലക്കുടിയെന്ന നാടിന്റെ…..)

കാര്യം പോക്കാണേലും നേരമ്പോക്കാണേലും
പറയുന്ന കാര്യത്തിൽ നേരു വേണം
മന്തുള്ള കാലുകൾ വെള്ളത്തിൽ വെച്ചിട്ട്
വഴിയേ പോകുന്നോന് മന്തായെന്നോ
കുപ്പിയും പാട്ടേം പെറുക്കി നടക്കണ
ആളുകൾക്കെല്ലാം കണക്കറിയാം
ചാലക്കുടിക്കാര് എത്ര കുടിച്ചെന്ന്
കാല്യായ കുപ്പികളെണ്ണ്യാ മതി
പാതിരാ നേരത്ത് സൂര്യനുദിച്ചാൽ
പതിരും കതിരൊക്കെ വേർതിരിയും
പരിഭവമല്ലയിത് പക പോക്കലല്ലിത്
പറയുന്നോനൊരു വട്ടം ഓർത്തീടണം
(ചാലക്കുടിയെന്ന നാടിന്റെ…..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts