ആകാശം പൂത്തതു കണ്ടോ
ഓടപ്പഴം പോലൊരു പെണ്ണു്
Aakasam Pootthadu Kandaa (Odappazham Poloru Pennu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എസ് ബിഷോയ്
ഗാനരചനസുരേന്ദ്രൻ കണ്ണൂക്കാടൻ
ഗായകര്‍കലാഭവൻ മണി ,മനീഷ ,കെ എസ് ധനുഷ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 02 2012 05:30:16.

ആകാശം പൂത്തതു കണ്ടാ ചന്ദിരാ നീയറിഞ്ഞോ
ചെമ്മാനത്ത് മിന്നാമിന്ന്യേ നിങ്ങളൊരു കൂട്ടറിഞ്ഞോ
പുന്നാരിക്കാൻ എന്റെ കുടിലിൽ കുഞ്ഞൊന്നു പിറക്കണുണ്ടേ
ഉയ്യാരം കാട്ടല്ലേ പയ്യെ കുഞ്ഞൊന്നു പിറന്നോട്ടെ
(ആകാശം പൂത്തതു…)

ആവലാതികളൊക്കെയും മാറിയേ
തന്തോയം മല പെരുത്തേ
പെരും പാച്ചിലതൊകെയും തീർക്കാൻ
പൊന്നുണ്ണി വരവായേ
എന്റെ ദൈവമല വാഴും ദൈവേ
പൊന്നുണ്ണിയെ കാത്തോണേ
എന്റെ കൂട്ടത്തിനൊക്കെയും കൂട്ടുവാൻ
പൊന്നുണ്ണിയേ കാത്തോണേ
(ആകാശം പൂത്തതു…)

ചൂടാന്തിരി കേറി വരണു തീയെരിഞ്ഞ കാറ്റു വന്നേ
ചിത്തിരമായൊന്നു പടര് കാട്ടുമുല്ല പൂവള്ളിയേ
ചേറ്റിലൊരു താമര പൊന്ത്യേ
കാറ്റിനോടൊപ്പം ചാഞ്ചാട്യേ
ചേലൊത്തൊരു പൂവൊന്നു കാണാൻ
നാട്ടാരൊപ്പം കൂട്യാടിയേ
(ആകാശം പൂത്തതു…)

കാലാ പെറുക്കലു വന്നാ
പൊന്നുണ്ണിയ്ക്ക് നൂലുകെട്ട്
പൊയ്യാലെ വാങ്ങീട്ടു വേണേ
പൊന്നുണ്ണിയ്ക്ക് മാമൂണ്’
കാവും മേലേ കാള കെട്ട്യാലേ
പൊന്നുണ്ണിയ്ക്ക് പേരിടല്
ദേവിയ്ക്ക് വിത്തു ചൊരിഞ്ഞാൽ
പൊന്നുണ്ണിയ്ക്ക് കാതുകുത്ത്
(ആകാശം പൂത്തതു…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts