ചക്കുളത്തമ്മേ ദുഃഖഭാരം
ശ്രീദേവി
Chakkulathamme Dhukkabharam (Sree Devi)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകെ എം ഉദയൻ
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 09 2024 10:30:44.
ചക്കുളത്തമ്മേ ദുഃഖഭാരം നീക്കി
ചിത്തത്തില്‍ ആനന്ദം നല്‍കേണം ദേവീ
നീരേറ്റുപുറത്തമ്മ കണ്‍തുറന്നാലോ
ദാരിദ്ര ദുഃഖവും താപവും നീങ്ങും

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ

ചെമ്പട്ടു ചേലയും മാലയും ചാര്‍ത്തി
ചന്ദന കുങ്കുമ ലേപവും ചൂടി
ശംഖും ത്രിശൂലവും വാളും ധരിച്ച്
ശങ്കരി നിന്നെ ഞാന്‍ കാണേണം എന്നും

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ

നാരിയ്ക്ക് നാഥയായി മേവുന്നോരമ്മേ
നാടിനും വീടിനും കാവല്‍ നീയല്ലോ
സുംഭ നിസുംഭരേ കൊന്നൊരു ദേവീ
സംപ്രീതയാകേണം ഭക്തരിലെന്നും

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ

നാദവേദാന്ത സ്വരൂപേ മാതംഗി
മോദമായി തീര്‍ക്കേണം ജീവിതമെന്നും
യക്ഷിയ്ക്കു സദ്‌ഗതി നല്‍കിയോരമ്മേ
അഷ്ടിക്കു മുട്ടില്ലാതെന്നും പുലര്‍ത്തു...

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ

മാറാത്ത രോഗത്തിനൗഷദമേകും
മായേ മഹാമായേ ചക്കുളത്തമ്മേ
ആയില്യം നാള്‍ തോറും സര്‍പ്പങ്ങള്‍ക്കായി
നൂറും പാലും നല്‍കി കുമ്പിടാം അമ്മേ

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ

വൃശ്ചിക മാസത്തില്‍ കാര്‍ത്തിക നാളില്‍
പൊങ്കാല നൈവേദ്യമേകിടാം തായേ
കാര്‍ത്തിക സ്തംഭത്തില്‍ ദീപം തെളിച്ച്
തിന്മകള്‍ നീങ്ങാന്‍ നമിച്ചിടാം ദേവീ...

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ

കളമെഴുത്തും പാട്ടും വഴിപാടു നല്‍കാം
ശത്രുദോഷം നീക്കി കാക്കേണമമ്മേ
നിറപറ വെച്ചു നമിച്ചിടാം ദേവീ
ധനധാന്യ വര്‍ദ്ധന നല്‍കേണം മേന്മേല്‍

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ

പന്ത്രണ്ടു നോമ്പോടെ കലശമാടിടാം
വിദ്യയും മാംഗല്യ ഭാഗ്യവും നല്‍കൂ...
ഭക്തിയോടാപാദ പത്മത്തില്‍ എന്നും
മുക്തിയ്ക്കായി അര്‍ച്ചനാ പുഷ്പങ്ങള്‍ ഏകാം

ഭദ്രേ ഭഗവതി കാത്തു കൊള്ളേണേ
ഭദ്രമായി ജീവിതം പോറ്റിടും തായേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts