മനസ്സിനെന്തൊരു ചാഞ്ചാട്ടം
സഫിയ
Manassinenthoru Chanchattam (Safia)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംആഷിക് മുബാരക് ,ഹംസ കുന്നത്തേരി ,എം ജയചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഹംസ കുന്നത്തേരി
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2013 04:56:41.
മനസ്സിനെന്തൊരു ചാഞ്ചാട്ടം കുണുങ്ങി നീയണയും നേരം
കാണുവാനിന്നെന്തൊരു മൊഞ്ച് പുതുക്കപ്പെണ്ണേ
മധുമൊഴി ഒഴുകും ഇശലുകളാണ് കടമിഴിയിണയിൽ കവിതകളാണ്
അറബന മുഴങ്ങണു മണിയറ ഒരുങ്ങണു എന്തൊരു മൊഞ്ചാണ്
(മനസ്സിനെന്തൊരു..)

പനിമതിയൊഴുകണ പാലഴക്
പെണ്ണ് തരിവള കിലുക്കണ ചേലാണ്
അഴകൊത്ത പെണ്ണ് മറിമാൻ കണ്ണ്
മനസ്സകമിന്നു പിടയുകയാണ്
ഇടനെഞ്ചിൽ മൊഞ്ചാണു പെണ്ണേ
നിന്റെ മനതാരിൽ എന്തോ ഒന്നുണ്ടേ
(മനസ്സിനെന്തൊരു..)

മധുവിധു കനവു കണ്ടിരിപ്പാണോ
പെണ്ണേ മണിമാരൻ ഖൽബിൽ വന്നിരിപ്പാണോ
കൈ കൊട്ടി പാടും തോഴികളിന്ന്
പട്ടുലിവാസിൽ കൊഞ്ചുകയാണേ
കളിയല്ല കല്യാണം മോളേ
ഇനി അവനൊപ്പം ആനന്ദം തേനേ
(മനസ്സിനെന്തൊരു..)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts