സ്ത്രീ മാനസം
സ്ത്രീ
Sthree Manasam (Sthree)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ് ,ഭാവന രാധാകൃഷ്ണന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 30 2021 14:06:35.
 
ആ.... ആനന്തനന്തംതനംതനം.. (4)

സ്ത്രീമാനസം നീലാംബരം... (2)
അതിൽ ചിരിമണിത്തിങ്കളുദിയ്ക്കും..
പിന്നെ കോപസൂര്യനുയരും.. (സ്ത്രീ)
സ്ത്രീമാനസം പൊൻനാണയം..
ഒരുപുറമിണക്കം മറുപുറം പിണക്കം
അടിമുടി തങ്കത്തിളക്കം...(അടിമുടി) (സ്ത്രീ)

തളിരിളം തൂവലായ്....
രിഗമഗ രിഗമഗ രിഗമഗസ..
തഴുകിടും തെന്നലായ്..
സനിപമ നിപമഗ രിഗമഗസ.. (തളിരിളം)
അടുത്തുവന്നിടയ്ക്കിടെ താരാട്ടിൻ കളിച്ചിന്തും
പാടിപ്പാടി മെല്ലെയുറക്കും.. അവൾ
പാടിപ്പാടി മെല്ലെയുറക്കും.. (സ്ത്രീ)

ഇളനിലാക്കുമ്പിളിൽ സ്വരമഴത്തുള്ളിയായ്
(ഇളനിലാ)
കുടുകുടെ ചിരിയ്ക്കുന്ന കുഞ്ഞേച്ചിയാകും
കഥകഥ മുത്തശ്ശിയാകും.. അവൾ
കഥകഥ മുത്തശ്ശിയാകും.. (സ്ത്രീ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts