മാനെന്നും വിളിക്കില്ല
ഓര്‍മ്മകളില്‍ മെഹബൂബ്
Manennum Vilikkilla (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 09:38:33.



മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ നിന്നെ ഞാൻ
മാടത്തിൻ മണിവിളക്കേ (മാനെന്നും...)

ഉള്ളിൽക്കടന്നു കരൾ കൊള്ളയടിക്കും നിന്നെ
കള്ളിപ്പെണ്ണെന്നു വിളിക്കും നിന്നെ ഞാൻ
കള്ളിപ്പെണ്ണെന്നു വിളിക്കും (ഉള്ളിൽ...)
ആടാനുംവരില്ല ഞാൻ പാടാനുംവരില്ല ഞാൻ
പാടത്തെ പച്ചക്കിളിയേ ചൊല്ലിടാം
പാടത്തെ പച്ചക്കിളിയേ
(മാനെന്നും...)

നീലിച്ച പുരികത്തിൻ പീലിക്കെട്ടുഴിഞ്ഞെന്നെ
തൂണാക്കി മാറ്റിയല്ലോ എന്നെ നീ
തൂണാക്കി മാറ്റിയല്ലോ (നീലിച്ച...)
ചേലൊത്ത പുഞ്ചിരിയാൽ പാലുകുറുക്കിത്തന്നു
വാലാക്കിമാറ്റിയല്ലോ എന്നെ നിന്റെ
വാലാക്കിമാറ്റിയല്ലോ

മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ നിന്നെ ഞാൻ
മാടത്തിൻ മണിവിളക്കേ (മാനെന്നും...) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts