അയ്യപ്പഗാനത്തിന്‍ വരികളില്‍
എല്ലാമെല്ലാം അയ്യപ്പന്‍
Ayyappa Ganathin Varikalil (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍കലാരത്നം കെ ജി ജയൻ (ജയ വിജയ)
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 05:25:17.

അയ്യപ്പഗാനത്തിൻ വരികളിലെന്നും ഞാൻ
അന്തഃരംഗം ശ്രുതി ചേർത്തു നിൽക്കേ (2)
മധുരമൊരീണമായ് മണികണ്ഠനടിയന്റെ
മണിവീണയിൽ വന്നു ചേരേണമേ
സ്വാമീ പ്രിയരാഗമായ് പമ്പ ഒഴുകേണമേ
അയ്യപ്പഗാനത്തിൻ വരികളിലെന്നും ഞാൻ
അന്തഃരംഗം ശ്രുതി ചേർത്തു നിൽക്കേ

പേരൂർത്തോടേ ശരണമെന്റയ്യപ്പാ
കാളകെട്ടിയാഞ്ഞിലി ശരണമെന്റയ്യപ്പാ
അഴുതാനദിയെ ശരണമെന്റയ്യപ്പാ
കല്ലുമെടുത്തേ ശരണമെന്റയ്യപ്പാ

പാടിയതൊരു കോടി …..
പാടിയതൊരു കോടി അയ്യപ്പഗാനങ്ങൾ
പാടാത്തതിനിയുണ്ടതത്രെ കോടി
അടിയന്റെ പാട്ടുകളതൊക്കെയും അയ്യപ്പൻ
വാടാമലരുകളാക്കേണമേ സ്വാമീ
തിരുവാഭരണങ്ങളാക്കേണമേ
(അയ്യപ്പഗാനത്തിൻ…)

പമ്പാനദിയേ ശരണമെന്റയ്യപ്പാ
പമ്പവിളക്കേ ശരണമെന്റയ്യപ്പാ
പമ്പയിൽ സദ്യ ശരണമെന്റയ്യപ്പാ
സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ

ജന്മനിയോഗമാം സംഗീതസപര്യയാൽ
അയ്യനെ ആരാധിച്ചീടും എന്നെ
മലയിലെ ശ്രീമുഖ മണ്ഡപം തന്നിലെ
ആസ്ഥാനഗായകനാക്കേണമേ
അതിൻ ആയുരാര്യോഗ്യങ്ങൾ അരുളേണമേ
(അയ്യപ്പഗാനത്തിൻ…)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts