പ്രണവതാളം
പ്രണവതാളം
Pranavathalam (Pranavathalam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരാജേഷ് നാരോത്ത്
ഗാനരചനപി എന്‍ കോഴിക്കോട്
ഗായകര്‍റീമ പിള്ള
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2012 08:26:10.

പ്രണവതാളം പ്രമദരാഗം
ധ്വനികളില്‍....
പ്രപഞ്ചസാരം നിറയും താരം
രജനിയില്‍....
നളിനകാന്തി ജലധിയില്‍
ഭാവയാമി സ്മൃതികളില്‍
സ്നേഹഗംഗാ തീരമായ്
പ്രണവതാളം പ്രമദരാഗം
ധ്വനികളില്‍....
പ്രപഞ്ചസാരം നിറയും താരം
രജനിയില്‍....

സിന്ദൂരം തൂകി....വരും സായാഹ്നമേഘം
മഴനിലാവില്‍ പവിഴഹാരം അണിയുവാന്‍..
(സിന്ദൂരം തൂകി....)
കനകവീണാ വിരല്‍ തൊടും
വിണ്ണിൽ ശ്രീരാഗം ശ്രുതിലയം
ഒഴുകി നീളേ യമുനയില്‍
തൊട്ടു താലോലം തിരകളായ്...
ആ....ആ...ആ....
പ്രണവതാളം പ്രമദരാഗം
ധ്വനികളില്‍....
പ്രപഞ്ചസാരം നിറയും താരം
രജനിയില്‍....

പഞ്ചാരിമേളം....അതില്‍ ആത്മാവിന്‍ താളം
പദങ്ങളാടി.....ലയങ്ങളാടി
മധുമയീ.......
രീ ഗ രിരി സനി പാ പനിസാ
രീ മ പമ രിഗരീ.....
(പഞ്ചാരിമേളം...)
നറുനിലാവിന്‍ പുടവയില്‍
തളിര്‍ പൂമേനി പൊതിഞ്ഞൊരു
അഴകില്‍ മൂടും നടനമായ് വരും
ഹേമന്ത രജനിയോ.....
(പ്രണവതാളം ...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts