പാഹി കൃപാലയ
അയ്യപ്പ സുപ്രഭാതം
Paahi Kripaalaya (Ayyappa Suprabhatham)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 03 2013 03:37:40.

പാഹികൃപാലയ ശബരിഗിരീശാ
പതിതജനാശ്രയശീലാ ഭഗവത് പന്തളരാജകുമാരാ
പാഹികൃപാലയ ശബരിഗിരീശാ
പതിതജനാശ്രയശീലാ ഭഗവത് പന്തളരാജകുമാരാ

ജനനമരണമാം ഇരുമുടിയേന്തി ജഗത്സംസാര വനങ്ങളിലൂടെ
ജനനമരണമാം ഇരുമുടിയേന്തി ജഗത്സംസാര വനങ്ങളിലൂടെ
ജനഗണമാനസ ഹൃദയനിവാസ ജപമാലയുമായ് ഞങ്ങൾ വരുമ്പോൾ

പാഹികൃപാലയ ശബരിഗിരീശാ.....

ഹൃദയംനിറയേ നിൻ തിരുരൂപം നാവിൽ നിന്നുടെ നാമം മാത്രം
കൈകളിൽ നെയ്യഭിഷേകം മാത്രം കാലുകൾ തിരുമല കയറാൻ മാത്രം

പാഹികൃപാലയ ശബരിഗിരീശാ......

അഷ്ടാദശസോപാനങ്ങളിലൂടഭയാർത്ഥികളായ് ഞങ്ങൾ വരുമ്പോൾ
അഷ്ടാദശസോപാനങ്ങളിലൂടഭയാർത്ഥികളായ് ഞങ്ങൾ വരുമ്പോൾ
തിരുസന്നിധിയിൽ തൊഴുതുരുകുന്ന കർപൂരാഗ്നികളാകുമ്പോൾ

പാഹികൃപാലയ ശബരിഗിരീശാ....

പൊന്നമ്പലവും പൂങ്കാവനവും പൊൻപ്രഭ വിടരും പട്ടാമ്പരവും
വരദാഭയത്തിൻ മുദ്രയും ഉള്ളിൽ വളരാൻ ഞങ്ങൾ മലകയറുമ്പോൾ

പാഹികൃപാലയ ശബരിഗിരീശാ
പതിതജനാശ്രയശീലാ ഭഗവത് പന്തളരാജകുമാരാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts