മലയാളം
ദശപുഷ്പം (കെ ജെ യേശുദാസിനെപ്പറ്റിയുള്ള കവിതകൾ)
Malayalam (Dasapushpam [Poems based on KJ Yesudas])
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍ബിജു നാരായണൻ ,മഞ്ജരി ,ദേവാനന്ദ്‌. വി ,മധു ബാലകൃഷ്ണൻ ,സുജാത മോഹൻ ,ജയ്സണ്‍ ജെ നായര്‍ ,ജി വേണുഗോപാല്‍ ,സംഗീത ശ്രീകാന്ത് ,വിധു പ്രതാപ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 04:06:10.

മലയാളമഭിമാന പുളകിതയാവും
അമൃതസ്വരരാഗ ലാവണ്യം.
മനസുകളിൽ ഭാവലയവീണമീട്ടും
അനുപമ സംഗീത സൗഭാഗ്യം.
നിൻസ്വരം ഞങ്ങൾക്ക് സ്വന്തം - ഈ
നാദവിശുദ്ധിയും പുണ്യം.
ഉണരാൻ വെമ്പും കിനാവുകൾക്കെല്ലാം
നിൻ ഗാനമാധുരി ചിറകു നൽകി.
ആലാപനത്തിന്റെ അവികല വിസ്മയം
ജീവിതദാഹങ്ങൾക്കഴകു പൂശി.
നിൻസ്വരം ഞങ്ങൾക്ക് സ്വന്തം - ഈ
നാദവിശുദ്ധിയും പുണ്യം.
നീ പാടുമ്പോൾ ആരണ്യഹൃദയ--
സ്പന്ദനം ഞങ്ങൾ കേൾക്കുന്നു.
ജീവിതനദിയുടെ കല്ലോല ചൈതന്യം
ആത്മാവിൽ എന്നും പടരുന്നു.
നിൻസ്വരം ഞങ്ങൾക്ക് സ്വന്തം - ഈ
നാദവിശുദ്ധിയും പുണ്യം.
തലമുറകൾക്കുമേൽ കാലം വിരിയിച്ച
മായാത്ത മാരിവിൽക്കൊടിയല്ലേ?
സ്നേഹത്തിലാദരം ചാലിച്ചുനെറ്റിയിൽ
ഭാവുകത്തൊടുകുറി ചാർത്തട്ടെ?
നിൻസ്വരം ഞങ്ങൾക്ക് സ്വന്തം - ഈ
നാദവിശുദ്ധിയും പുണ്യം.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts