മാമകാത്മാവിന്റെ
കോഴിക്കോട് അബ്ദുൾ ഖാദറിന്റെ പാട്ടുകൾ
Maamakaathmaavinte (Kozhikode Abdul Khadernte Paattukal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:31.

മാമകാത്മാവിന്റെ മാകന്ദത്തോപ്പിലെ
മാമരച്ചില്ലയിൽ അന്നൊരു നാൾ.. (മാമകാത്മാവിന്റെ.. )
വന്നു തളരാത്ത ഗാനവുമായൊരു
വാടാമലർക്കിളി കൂടു കൂട്ടാൻ...
(മാമകാത്മാവിന്റെ... )

പൂവിന്റെ കാഞ്ചന പൂമണിത്തേരേറി
പൂക്കാലം വന്നൊരാ കാവുകളിൽ.. (പൂവിന്റെ.. )
വാനിലെ നീലിച്ച മുന്തിരിത്തോപ്പുകൾ
വാറുറ്റ പൊൻമലർ താലമേന്തി..
വാറുറ്റ പൊൻമലർ താലമേന്തി... (വാനിലെ.. )
(മാമകാത്മാവിന്റെ... )

പൂവായ പൂവൊക്കെ പൂത്തു കഴിഞ്ഞിട്ടും
പൂത്തതിലെന്നാത്മവാടി മാത്രം.. (പൂവായ.. )
പാടാനൊരുങ്ങിയ വാടാമലർക്കിളി
പാടാതെ തേങ്ങിക്കരഞ്ഞുപോയി..
പാടാതെ തേങ്ങിക്കരഞ്ഞുപോയി... (പാടാനൊരുങ്ങിയ.. )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts