പുഞ്ചിരി തൂകി വാ
മലയാളം ബേസിക് ലൌ സോങ്ങ്
Punchiri Thooki Vaa (Malayalam Basic Love Song)
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനകെ പി ബ്രഹ്മാനന്ദന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:18.
 പുഞ്ചിരി തൂകി വാ വാ
പുന്നാരമുത്തെ വാ വാ
കണ്ണില്‍ കവിതയുമായി
എന്‍ കരളേ എന്നരികില്‍ വാ
പുഞ്ചിരി തൂകി വാ വാ
പുന്നാരമുത്തെ വാ വാ
കണ്ണില്‍ കവിതയുമായി
എന്‍ കരളേ എന്നരികില്‍ വാ

നിന്നെത്തേടി ഞാന്‍ വന്നു
ഈ പൂമര ചോട്ടിലിരുന്നു
നിന്നെത്തേടി ഞാന്‍ വന്നു
ഈ പൂമര ചോട്ടിലിരുന്നു
നേരം പോയതറിഞ്ഞില്ല
അന്തിമയങ്ങിയതറിഞ്ഞില്ല
പുഞ്ചിരി തൂകി വാ വാ

പാദസരങ്ങള്‍ കിലുക്കി
നിന്‍ചുണ്ടില്‍ പുഞ്ചിരി തൂകി
പാദസരങ്ങള്‍ കിലുക്കി
നിന്‍ചുണ്ടില്‍ പുഞ്ചിരി തൂകി
മന്ദം മന്ദം നടന്നുവരുന്നു
അരയന്നം പോലെ നീയോരരയന്നം പോലെ

ഇത്തിരി നേരമിരിക്കൂ
എന്റെ ചിത്തിര പോലുള്ള പെണ്ണെ
ഇത്തിരി നേരമിരിക്കൂ
എന്റെ ചിത്തിര പോലുള്ള പെണ്ണെ
നിന്‍ മുഖത്തെന്തേ സിന്ദൂരം
നിന്നെ ഞാനൊന്നു പുണരുമ്പോള്‍
പുഞ്ചിരി തൂകി വന്നവളെ
പുന്നാരമുത്തെ എന്‍ കരളേ
കണ്ണില്‍ കവിതയുമായി
ഈ പൂമര ചോട്ടിലിരിക്കൂ
ഈ പൂമര ചോട്ടിലിരിക്കൂ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts