യദുനന്ദനാ
കൃഷ്ണകീർത്തനം
Yadhunandana (Krishnakeerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംടി കെ ലായന്‍
ഗാനരചനഡോ അഗ്നിവേശ്
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:15.
യദുനന്ദനാ ഋതുവന്ദിതം എന്‍
ഹൃദയവും നന്ദനവനമാക്കുമോ (യദുനന്ദനാ )
യദുനന്ദനാ ഋതുവന്ദിതം എന്‍
ഹൃദയവും നന്ദനവനമാക്കുമോ
നവനവ ഭാവനാ നാദസൂനങ്ങളാല്‍
വനമാല കോര്‍ത്ത്‌ ഞാന്‍ അണിയിച്ചിടാം
(യദുനന്ദനാ )

മധുസൂദനാ മധുപൂരിതം എന്‍
ഹൃദയവും അരവിന്ദ സുമമാക്കുമോ (മധുസൂദനാ )
സഹചരഭാവേന എന്നില്‍ പറന്നെത്തും
തവമിഴിയിണയ്ക്ക് ഞാന്‍ അമൃതൂട്ടിടാം
സഹചരഭാവേന എന്നില്‍ പറന്നെത്തും
തവമിഴിയിണയ്ക്ക് ഞാന്‍ അമൃതൂട്ടിടാം
(യദുനന്ദനാ )

പുരുഷോത്തമാ സുഷിരാന്വിതം എന്‍
പുരമൊരു മുരളികയാക്കുമെങ്കില്‍ (പുരുഷോത്തമാ )
പരനായ നിന്‍ പരമ്പൊരുള്‍ പാടിയുലകത്തില്‍
മുരഹര ഞാനെന്നും അലഞ്ഞുകൊള്ളാം
(യദുനന്ദനാ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts