അഖില പ്രപഞ്ചവും
ഐരംകുളങ്ങര അമ്മ
Akhila Prapanchavum (Irumkulangara Amma)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനലഭ്യമല്ല
ഗായകര്‍രവിശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:01.

അഖിലപ്രപഞ്ചവും അമ്മേ നിന്നുടെ
അടിമലരിണ പണിയുമ്പോള്‍.. (അഖിലപ്രപഞ്ചവും.. )
ഞാനെന്ന തുളസി നിന്‍ കാല്‍ക്കല്‍ വീഴുമ്പോള്‍
ജ്ഞാനാംബികേ നീ അറിയുന്നുവോ
എന്റെ ധ്യാനാനുഭൂതി നീ അറിയുന്നുവോ...
അമ്മേ.. അമ്മേ... അമ്മേ... അമ്മേ...
അമ്മേ.. അമ്മേ... അമ്മേ... അമ്മേ...
(അഖിലപ്രപഞ്ചവും... )

കൊടി കയറുന്ന നാള്‍ മുതലെന്നുള്‍ത്തടം
മൃഡനിവേദ്യം വരെ തുടിച്ചിടുമ്പോള്‍.. (കൊടി കയറുന്ന.. )
ഇരുംകുളങ്ങരയിലെ ദേവി നിന്‍ മുന്നില്‍
ഒരു തുടം കണ്ണീരായ് ഉടയട്ടെയോ..
അമ്മേ... അമ്മേ...
ഒരു തുടം കണ്ണീരായ് ഉടയട്ടെയോ...
(അഖിലപ്രപഞ്ചവും... )

ലളിതസ്വരൂപിണി ജപലയകാരിണി
വിളക്കൊളി നാളമായ് തീരുമ്പോഴും.. (ലളിതസ്വരൂപിണി.. )
അടിയന്റെ ഹൃദയമാം ശംഖില്‍ തുടിക്കുന്നു
അമരമന്ത്രാക്ഷര പ്രണവതീര്‍ത്ഥം..
അമ്മേ... അമ്മേ...
അമരമന്ത്രാക്ഷര പ്രണവതീര്‍ത്ഥം...
(അഖിലപ്രപഞ്ചവും... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts