വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | മുരളി രാമനാഥൻ |
ഗാനരചന | മീന മേനോൻ |
ഗായകര്‍ | ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 19 2021 11:23:28.
വിദ്യാവിലാസിനീ.... ദേവീ സരസ്വതീ.. നിത്യപ്രഭാമയീ സർവ്വേശ്വരീ.... നാദപ്രകാശമായ് എന്നകതാരിലെ കൂരിരുൾ മാറ്റുവാൻ വന്നീടണേ.. എന്നിൽ ഐശ്വര്യമായ് വിളങ്ങീടണേ... (വിദ്യാവിലാസിനീ) എൻ മനോവീണ ഞാൻ തന്ത്രി മുറുക്കുമ്പോൾ എന്നും ശ്രുതിയായ് നീ വന്നണയൂ.. (എൻ മനോവീണ) എന്നന്തരാത്മാവിൽ ഇരുന്നരുളൂ... ഇളകുമെൻ ഹൃദയത്തടാകത്തിൻ നടുവിലെ വെൺതാമരയിലിരുന്നുവാഴൂ... (ഇളകുമെൻ) എന്നിൽ നിത്യനൈർമ്മല്യം സദാ ചൊരിയൂ.. (വിദ്യാവിലാസിനീ) സ്വരമായ്.. ലയമായ്.. അക്ഷരപ്പൂക്കളായ്.. എന്നും വിരിയണേ ദേവീ.. (സ്വരമായ്) എന്നുള്ളിൽ വിദ്യാവസന്തം വിരിയിയ്ക്കണേ.. എൻ സ്വരം പതറിയാൽ, എൻ മനമിടറിയാൽ കൈപിടിച്ചെന്നെ നയിച്ചീടണേ.. (എൻ സ്വരം) നിന്റെ കൈവെള്ളയിലെന്നെ കാത്തീടണേ.. (വിദ്യാവിലാസിനീ) | |