തങ്കനിലാവ് ഉമ്മ വെയ്ക്കും
സ്വാമി അയ്യപ്പൻ
Thankanilaavu Umma Vaykkum (Swami Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 04:34:21.

സ്വാമിയേ ശരണമയ്യപ്പോ
ഹരിഹരസുതനേ ശരണമയ്യപ്പോ

തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
കണ്മുനയാലാജ്ഞ നൽകും ചിന്മയ രൂപം
കണ്ട് വൻപുലിക്കും പാൽചുരന്നതെന്തിനാണ്
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിന്റെ ലീലകൾ (മോഹിനി)
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (ദേവഗണം)

തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്

മഹിഷിവധം ചെയ്വ്തിനായ് നിന്നവതാരം
ഈ മണ്ണിൽ വന്ന ദൈവമിനി കാത്തരുളേണം
മണികിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
മലകാക്കേണം സൂര്യ വല തീർക്കേണം
നീന്തുമലയാഴി തിരകളാൽ അതിരു കാക്കണം
കുഞ്ഞുനാൾ മുതൽക്കെനിക്ക് മഞ്ഞു പോലെ മലരു പോലെ
കന്നിമരിക്കുളിരു പോലെ നിന്റെ കടാക്ഷം

തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്

ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
പൊൻ പുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
ഇനിയുമിനിയുമെന്റെ പാട്ടിൽ കണ്ണുഴിയേണം
സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
കരകേറ്റേണം കർമ വരമേകേണം
ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
കുഞ്ഞുനാൾ മുതൽക്കെനിക്ക് കണ്ണറിഞ്ഞ സൂര്യനായി
വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം

തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
കണ്മുനയാലാജ്ഞ നൽകും ചിന്മയ രൂപം
കണ്ട് വൻപുലിക്കും പാൽചുരന്നതെന്തിനാണ്
മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
ദേവഹിതം നടന്നതും നിന്റെ ലീലകൾ (മോഹിനി)
ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (ദേവഗണം)

തങ്കനിലാവുമ്മവെക്കും സ്വാമി പാദമെ
സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts