ഉണരൂ നീയെൻ
അമൃതഗീതം
Unaroo Neeyen (Amrutha Geetham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംയമുന പാലാട്ട്
ഗാനരചനയമുന പാലാട്ട്
ഗായകര്‍ഷഹബാസ് അമൻ ,യമുന പാലാട്ട്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:42.


ആ ...ആ ..ഓ ..ഓ ..

ഉണരൂ നീയെന്‍ രാജകുമാരാ
ഉണരൂ നീയെന്‍ രാജകുമാരാ
ഹൃദയമാം തംബുരു നല്‍കുന്ന രാഗം
സ്നേഹത്തിന്‍ പൂമാലയാക്കി ചാര്‍ത്താം
വരുമോ നീയെന്‍ പ്രേമചന്ദ്രികേ
വരുമോ നീയെന്‍ പ്രേമചന്ദ്രികേ
നിന്നിലെയനുരാഗ മധുരം പകരാന്‍
നിലാവില്‍ ഞാന്‍ വര്‍ണ്ണ താരമായ് മാറാം
(ഉണരൂ )

വാര്‍മുകില്‍ വാതില്‍ തുറക്കുന്ന നേരത്ത്
വാര്‍തിങ്കള്‍ പോലെ ചിരിച്ചൂ നീ
വാര്‍മുകില്‍ വാതില്‍ തുറക്കുന്ന നേരത്ത്
വാര്‍തിങ്കള്‍ പോലെ ചിരിച്ചൂ നീ
മന്ദാരപ്പൂവിന്റെ മണമുള്ള നിന്‍ മാറില്‍
മന്ദാരപ്പൂവിന്റെ മണമുള്ള നിന്‍ മാറില്‍
തലചായ്ച്ചുറങ്ങാന്‍ കൊതിച്ചു
തലചായ്ച്ചുറങ്ങാന്‍ കൊതിച്ചു
ചന്ദനമാലതന്‍ നിഴലില്‍ നീയൊരു
ചന്ദന മാലതന്‍ നിഴലില്‍ നീയൊരു
ചന്ദന ലതപോല്‍ പടരും
എന്‍ മേനിയില്‍ നീയൊരു നല്ല
കുളിരായ് പടരും
വരുമോ നീയെന്‍ പ്രേമചന്ദ്രികേ ...

എന്‍ കിനാവിലും ഗാനങ്ങള്‍ മൂളി വരും ദേവാ
ഗാനങ്ങള്‍ മൂളി വരും ദേവാ
എന്‍ കിനാവിലും ഗാനങ്ങള്‍ മൂളി വരും ദേവാ
ഗാനങ്ങള്‍ മൂളി വരും ദേവാ
മോഹങ്ങള്‍ അലതല്ലും നേരം
ദാഹിച്ചു നില്‍ക്കുന്നു എന്‍ മാനസം
ദാഹിച്ചു നില്‍ക്കുന്നു എന്‍ മാനസം
(ഉണരൂ )

ദേവി നിന്‍ രൂപം മനസ്സില്‍ വരയ്ക്കുന്ന
നിന്‍ പ്രിയ കാമുകനല്ലോ ഞാന്‍
ദേവി നിന്‍ രൂപം മനസ്സില്‍ വരയ്കുന്ന
നിന്‍ പ്രിയ കാമുകനല്ലോ ഞാന്‍
വിടര്‍ന്ന താമരപ്പൂ പോലെ ചിരി തൂകി
വിടര്‍ന്ന താമരപ്പൂ പോലെ ചിരി തൂകി
അരികില്‍ വന്നണയുമോ വരദേ ?
എന്റെ മനസ്സില്‍ കുളിരേകാന്‍ വരുമോ
ഞാനറിയാതെയെന്‍ മനസ്സാം കോവിലില്‍
ഞാനറിയാതെയെന്‍ മനസ്സാം കോവിലില്‍
നിന്‍ സ്നേഹ വേണുനാദം കേട്ടു
മോഹിച്ചു ഞാന്‍ ആ നിമിഷം
ശലഭമായ് മാറും
വരുമോ നീയെന്‍ പ്രേമച്ചന്ദ്രികെ
ഉണരൂ നീയെന്‍ രാജകുമാരാ
നിന്നിലെയനുരാഗ മധുരം പകരാന്‍
നിലാവില്‍ ഞാന്‍ വര്‍ണ്ണ താരമായ് മാറാം
ഉണരൂ നീയെന്‍ രാജകുമാരാ ...
വരുമോ നീയെന്‍ പ്രേമചന്ദ്രികേ ...
ഉണരൂ നീയെന്‍ രാജകുമാരാ ...
വരുമോ നീയെന്‍ പ്രേമചന്ദ്രികേ ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts