സന്ധ്യാരാഗം
ദിവ്യാനുഭൂതി
Sandhyaaraagam (Divyanubhoothi)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ ജോൺ പിച്ചാപ്പിള്ളി
ഗായകര്‍കെ ജെ യേശുദാസ്
രാഗംനീലാംബരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:22.


സന്ധ്യാരാഗത്തോടൊപ്പമെന്‍ സര്‍വേശ-
സന്നിധാനത്തില്‍ ഹൃദയം തുറക്കുന്നു
സുപ്രഭാതം മുതല്‍ ഇപ്രദോഷം വരെ
സമൃദ്ധമായ് നീ തന്ന കൃപകള്‍ക്ക് നന്ദി
(സന്ധ്യാരാഗ )

എന്റെ ജീവിതം വിളഭൂമിയാക്കിയ
വന്മരങ്ങള്‍ക്കു ഞാന്‍ നന്ദി ചൊല്ലുന്നു
എന്റെ ജീവിതം വിളഭൂമിയാക്കിയ
വന്മരങ്ങള്‍ക്കു ഞാന്‍ നന്ദി ചൊല്ലുന്നു
എന്റെ ജീവിതം ഹരിതാഭമാക്കിയ
പുല്‍നാമ്പുകള്‍ക്ക്‌ ഞാന്‍ നന്ദി ചൊല്ലുന്നു
എന്റെ ജീവിതം ഹരിതാഭമാക്കിയ
പുല്‍നാമ്പുകള്‍ക്ക്‌ ഞാന്‍ നന്ദി ചൊല്ലുന്നു
(സന്ധ്യാരാഗ )

എന്റെ വാസരം വിളവുറ്റതാക്കിയ
സച്ചിന്മയനു ഞാന്‍ നന്ദി ചൊല്ലുന്നു
എന്റെ വാസരം വിളവുറ്റതാക്കിയ
സച്ചിന്മയനു ഞാന്‍ നന്ദി ചൊല്ലുന്നു
എന്റെ കുറവുകള്‍ പരിഗണിക്കാതെന്നെ
സ്നേഹിച്ചവര്‍ക്കും ഞാന്‍ നന്ദി ചൊല്ലുന്നു
എന്റെ കുറവുകള്‍ പരിഗണിക്കാതെന്നെ
സ്നേഹിച്ചവര്‍ക്കും ഞാന്‍ നന്ദി ചൊല്ലുന്നു
(സന്ധ്യാരാഗ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts