ശുഭ വരദായിനീ
തൃത്താളം
Subha Varadaayini (Thrithaalam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍സുജിത
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: March 07 2012 16:51:41.

ശുഭവരദായിനി പശുപതിനന്ദിനി
ജനനി താവകസന്നിധിയില്‍
നിറകതിര്‍ തൂവിവരുന്നൊരുഷസ്സുകള്‍
നിജവും പൊലിയും തൃത്താലം
(ശുഭവരദായിനി )

നാരദമുനി തവ മഞ്ജുള മാംതക കവന കുസുമ രേണുക്കള്‍
ചമ്പകം ശിരസ്സില്‍ അഴകില്‍ അണിയും മഹതി ദിനമീ ദേവി
(നാരദമുനി )
തിരുമപദാനം അതിശയഗാനം
നിരുപമമധുരിത സംഗീതം
ഉലകിലരുളിയും ഉയിരില്‍ തഴുകിയും
അനിശം അണയും സന്ധ്യയില്‍
(ശുഭവരദായിനി )

പാര്‍വ്വണ ശശിമുഖി സുന്ദരമാമക കനകമകുടമോടെന്നും
സാന്ത്വനം മനസ്സില്‍ നിറയെ ചൊരിയും ശരണഗീഥികാശീലി
(പാര്‍വ്വണ )
കൊടിയ വിഷാദം കളയുമശേഷം
ജനഹൃദി അനിതരസന്തോഷം
സദയമരുളിയും സുകൃതമൊഴുകിയും
പുലരി വരുമോ പൊന്‍തൃക്കയില്‍
(ശുഭവരദായിനി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts