തേന്മധുരം
ഭൈരവി
Thenmadhuram (Bhairavi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:09.
 
തേൻ മധുരം എൻ നാവിൽ
ചൊരിയുന്ന ദേവാ നാരായണാ (2)
നീ പൂവിട്ട നക്ഷത്ര പവിഴമല്ലിത്തറയിൽ
ഞാനൊരു മൺതരി മാത്രം
ഞാനൊരു മൺതരി മാത്രം
(തേൻ മധുരം....)

ഇളവെയിൽ താളിയോല പകുത്തു വെച്ചു
ഇവനെ നീ അക്ഷരം എഴുതിച്ചു (2)
ദേവീ സരസ്വതി നിൻ പ്രഭാതങ്ങളെ
പാടിയുണർത്തി ഞാൻ തൊഴുതു നിന്നു
എന്റെ ജീവന്റെ തൂവെള്ള താമരപ്പൂവിലെ
മൂകാംബികേ ശരണം ദേവീ
മൂകാംബികേ ശരണം
(തേൻ മധുരം....)

പറ നിറയ്ക്കും പൊൻ പകലിന്റെ വഴികളിൽ
ഇവനെ നീ ശാസ്താവായ് നിയമിച്ചു (2)
അമ്മേ ഭഗവതീ നിൻ നിന്നെഴുന്നള്ളത്തിൽ
അകമ്പടി സേവിച്ചു ഞാൻ നടന്നു
എനിക്കായിരം ജന്മങ്ങൾ പാടുവാൻ നൽകുന്ന
മൂകാംബികേ ശരണം ദേവീ
മൂകാംബികേ ശരണം
(തേൻ മധുരം....)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts