ചോറ്റാനിക്കര ഭൈരവീ
ഭൈരവി
Chottanikkara Bhairavi (Bhairavi)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:09.
 
ചോറ്റാനിക്കര ഭൈരവി ....
ചോറ്റാനിക്കര ഭൈരവി
ചോദിച്ച വരം തരും പരമേശ്വരി
പതിനാലുലകിനെ പാലൂട്ടും പൗർണ്ണമി
പാത്രത്തിൽ പതയുന്നു പൂനിലാവ് (2)
ചോറ്റാനിക്കര ഭൈരവി ....

പകലന്തി പറവകൾ കൂടു കൂട്ടുന്ന നിൻ
കൊടിമരച്ചോട്ടിൽ ഞാനിരുന്നു (2)
ഒരു പിടി ചോറുണ്ട് കൈ കുടഞ്ഞു അപ്പോൾ
ഒരു പിടി താരകങ്ങൾ പുഞ്ചിരിച്ചു
അന്നപൂർണ്ണേ നിന്റെ പുത്രവാത്സല്യത്തിൻ
ആയിരം ആയിരം നമസ്കാരം
മിന്നലിട്ട കൈ ഇളകും നേരം
പൊന്നുതിർന്നു നിറയുന്നു ലോകം (2)
(ചോറ്റാനിക്കര ഭൈരവി ...)

ചെത്തി ചേമന്തികൾ മുത്തമിടും നിന്റെ
തൃത്തള കിലുക്കത്തിൻ സ്വരലയത്തിൽ
ഒരു വരി പാടി ഞാൻ സ്വയം മറന്നു അപ്പോൾ
നിറകുടം മാനത്ത് തുളുമ്പി നിന്നു
ബ്രഹ്മമാതേ നിന്റെ ഓംകാര വീണയിൽ
ജന്മരഹസ്യങ്ങൾ ചിറകടിച്ചു
മുത്തണിഞ്ഞ നിൻ വിരലൊഴുകുമ്പോൾ
സത്യമേ ശിവം ശങ്കരി തായേ (2)
(ചോറ്റാനിക്കര ഭൈരവി ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts