വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:09.
അമ്മേ നാരായണാ അമ്മേ നാരായണാ അമ്മേ നാരായണാ എന്നാരൊക്കെ വിളിച്ചാലും അതിലെന്റെ ഉയിർനാദം കലരും (2) ദേവീനാരായണാ മന്ത്രങ്ങൾ മുഴങ്ങുമ്പോൾ ദേവകളും തൊഴാൻ വന്നണയും (2) അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ കലിയുഗ യക്ഷിയെ തെക്കേനടയിൽ കഥ കഴിച്ചെഴുന്നള്ളും അമ്മേ (2) നിൻ കല്പനയാകുന്നോരുടവാളിൻ ചുടുചോര കഴുകാനെൻ മിഴിനീരു മതിയാകുമോ അവിവേകം അതിമോഹം പൊറുത്താലും തായേ അഭിഷേകം നിനക്കുണ്ട് മായേ അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ (അമ്മേ നാരായണാ....) കലുഷമെൻ മനസ്സിനെ കീഴേക്കാവിലെ കനലിൽ ചുട്ടെടുക്കുമെൻ അമ്മേ (2) നിൻ കടമിഴി തുമ്പിലെ കനിവിന്റെ കുളിരേറ്റു നറുപൊന്നിൻ പതക്കമായ് തിളങ്ങുന്നു ഞാൻ ഇവനെയും മണിമാറിൽ അണിഞ്ഞാലും സ്വന്തം മകനെന്നു മൊഴിഞ്ഞാലും മായേ അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ (അമ്മേ നാരായണാ....) | |