കാർ കുഴലിൽ
നീലക്കുരുവി
Kar Kuzhalil (Neela Kuruvi)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ജെ ആന്റണി
ഗായകര്‍കോഴിക്കോട് അബ്ദുൾ ഖാദർ ,എം‌എസ് ജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:07.

കാര്‍കുഴലില്‍ പൂക്കള്‍ ചൂടി
ഓടി വാ നീ പെണ്ണേ.. ഓടി വാ നീ പെണ്ണേ..
പൂങ്കുയില്‍ പോല്‍ പാട്ടു പാടാന്‍
ഓടി വാ നീ പെണ്ണേ.. ഓടി വാ നീ പെണ്ണേ...

കാറൊഴിഞ്ഞ വാനിടത്തില്‍
വെള്ളിമേഘം പോലെ.. വെള്ളിമേഘം പോലെ..
ജീവിതേശാ മന്ദമന്ദം
നീയണഞ്ഞു മുന്നില്‍.. നീയണഞ്ഞു മുന്നില്‍...

ഏതോ വിദൂരമാം നാട്ടില്‍ നിന്നെത്തിയ
ചേതോഹാരിണി നീ..
ഏതോ മനോഹര വീണ തന്‍ തന്തിയില്‍
കാവ്യം തീര്‍ത്തവള്‍ നീ...

പ്രേമ മനോഹര സംഗീതസാന്ദ്രമായ്
വന്നെന്‍ മുന്നിലായ് നീ..
ഓമനേ എന്നു വിളിച്ചെന്‍ ചെവികളില്‍
തൂമധു വീഴ്ത്തീ നീ...

നീ മറന്നു പോയിടല്ലേ
സുന്ദരമീ കാലം.. സുന്ദരമീ കാലം..
വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന
കിന്നരകുമാരീ.. കിന്നരകുമാരീ...

നീ പറന്നു പോയിടല്ലേ
ഈ വനിയില്‍ നിന്നും.. ഈ വനിയില്‍ നിന്നും..
വിണ്ണില്‍ നിന്നും മണ്ണില്‍ വന്ന
കിന്നരകുമാരാ.. കിന്നരകുമാരാ...

ഇന്നീ വസന്തത്തിന്‍ പൊന്നാട ചാര്‍ത്തിയ
കാവിന്‍ പൂന്തണലിൽ
പാടൂ കരളിന്റെ ലോലമാം കാകളി
പാടൂ പൂങ്കുയിലേ.. പാടൂ പൂങ്കുയിലേ... പാടൂ പൂങ്കുയിലേ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts