കന്യാതനുജന്റെ പൂമേനി
രക്തപുഷ്പം
Kanyathanujante Poomenni (Raktha Pushpam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം എ മജീദ്
ഗാനരചനഫാ ഫൌസ്ടിന്‍ കപ്പൂച്ചിന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:06.
 കന്യാതനൂജന്റെ പൂമേനിയന്നു
കല്‍ത്തൂണില്‍ കെട്ടിയാ കശ്മലന്മാര്‍
കന്യാതനൂജന്റെ പൂമേനിയന്നു
കല്‍ത്തൂണില്‍ കെട്ടിയാ കശ്മലന്മാര്‍
ചാട്ടവാറാലതില്‍ നിര്‍ദയം തല്ലവേ
ചോരയും മാംസവും ചിതറിയല്ലോ
ചോരയും മാംസവും ചിതറിയല്ലോ
കന്യാതനൂജന്റെ പൂമേനിയന്നു
കല്‍ത്തൂണില്‍ കെട്ടിയാ കശ്മലന്മാര്‍

തുടരെയായ്‌ ചാട്ടകള്‍ വീഴവേ
വിറയാര്‍ന്നു പാരിടമാകവേ ..
തുടരെയായ്‌ ചാട്ടകള്‍ വീഴവേ
വിറയാര്‍ന്നു പാരിടമാകവേ ..
മനുഷ്യന്റെ ഹൃദയം മാത്രമോ

മനുഷ്യന്റെ ഹൃദയം മാത്രമോ
മരവിച്ചു പോയിയാകാഴ്ചയില്‍ .
കന്യാതനൂജന്റെ പൂമേനിയന്നു
കല്‍ത്തൂണില്‍ കെട്ടിയാ കശ്മലന്മാര്‍

കരയുവാന്‍ നാവില്ലാതെന്ന പോല്‍
നിലകൊണ്ടു ദിവ്യ കുഞ്ഞാടതാ
കരയുവാന്‍ നാവില്ലാതെന്ന പോല്‍
നിലകൊണ്ടു ദിവ്യ കുഞ്ഞാടതാ
കവിളത്തൊഴുകിയ കണ്ണുനീര്‍

കവിളത്തൊഴുകിയ കണ്ണുനീര്‍
കൈകൊണ്ട് മായ്ക്കുവാനാവാതെ
കന്യാതനൂജന്റെ പൂമേനിയന്നു
കല്‍ത്തൂണില്‍ കെട്ടിയാ കശ്മലന്മാര്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts