ഉമ്മയെ ചോദിച്ചു
മൈലാഞ്ചി പാട്ടുകൾ വാല്യം IV
Ummaye Chodhichu (Mylanchi Pattukal Vol IV)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 03:57:30.

ഉമ്മയെ ചോദിച്ചു പൊന്നുംമോളു കരയല്ലേ
നിന്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ
ഉമ്മയെ കണ്ടിട്ടെനിക്ക് പൂതി തീര്‍ന്നിട്ടില്ല
ഉമ്മ നല്‍കി പോറ്റുവാനുമ്മച്ചി വന്നതില്ല

ഉമ്മയെ ചോദിച്ചു പൊന്നുംമോളു കരയല്ലേ
നിന്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ

അല്ലലേല്‍പ്പിക്കാതെ നിന്നെ പോറ്റിടാം പൂമോളെ (2)
എന്‍ മുല്ലയെ ഉറക്കുവാന്‍ പൊന്നുമ്മവന്നിടും നാളെ

എങ്ങ് പോയെന്റുമ്മയെങ്ങെന്നാരറിഞ്ഞീടുന്നു
ഉമ്മയെ ചോദിക്കുകില്ലുപ്പാ കരഞ്ഞീടുന്നു

വിണ്ണിലമ്പിളി പോല്‍ ചിരിക്കും എന്റെ കണ്മണിയല്ലേ (2)
നിന്‍ കണ്ണു നനയും നേരമുപ്പാന്റുള്ളു തകരുകയില്ലേ

ഉമ്മയെ കാണിച്ചു തന്നാല്‍ മോളിനി കരയൂല്ല
എന്ത് തന്നാലും എനിക്കെന്റുമ്മയാവുകയില്ല

ഉപ്പയില്ലേ ഉമ്മയെന്തിന് എന്റെ പൊന്നുംമോള്‍ക്ക് (2)
കളിക്കോപ്പു വാങ്ങി കൂട്ടിവച്ചതൊക്കെയും ഇന്നാര്‍ക്ക്

ഉപ്പ പോരാ ഉമ്മ തന്നെ വേണം എന്നും മോള്‍ക്ക്
ഉപ്പ കൊണ്ട് പോണം എന്റുമ്മാന്റരികിലേക്ക്

ഉമ്മയെ ചോദിച്ചു പൊന്നുംമോളു കരയല്ലേ
നിന്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ
ഉമ്മയെ കണ്ടിട്ടെനിക്ക് പൂതി തീര്‍ന്നിട്ടില്ല
ഉമ്മ നല്‍കി പോറ്റുവാനുമ്മച്ചി വന്നതില്ല

ഉമ്മയെ ചോദിച്ചു പൊന്നുംമോളു കരയല്ലേ
നിന്റെ ഉപ്പയുടെ ഖല്‍ബിനുള്ളില്‍ തീ പടര്‍ത്തീടല്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts