അരുതു നിലയ്ക്കരുത്
സഖാവ്
Aruthu Nilaykkaruthu (Sakhaavu)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംആമച്ചൽ സദാനന്ദൻ ,ധർമൻ ഏഴോം
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍സി രാമചന്ദ്രൻ ,ആമച്ചൽ രവി ,കെ പി സുരേഷ് ,മിനി സുനന്ദ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:01.
 അരുത് നിലയ്ക്കരുതീ ഹൃദയത്തിന്‍ ജീവല്‍ സ്പന്ദന ചലനം
ഇത് മലനാടിന്‍ മാനവകോടിക്കാവേശത്തിന്‍ മന്ത്രം
ഇതു നാടിന്‍ മോചന മന്ത്രം ഇതു നാടിന്‍ മോചന മന്ത്രം
ലെനിന്റെ ചിരിയുടെ മുത്തു വിളഞ്ഞൊരു തടാകമാണീ ഹൃദയം
ലോകത്തൊഴിലാളികളുടെ സൌഹൃദ സംഗീതത്തിന്‍ നിലയം
ഇതു വിപ്ലവ സൌഹൃദ ദുര്‍ഗ്ഗം ഇതു വിപ്ലവ സൌഹൃദ ദുര്‍ഗ്ഗം
അരുത് നിലയ്ക്കരുതീ

പാരിസ് കമ്മ്യുണ്‍ കൊടിയുടെ ചോര ചുവപ്പണിഞ്ഞൊരു ഹൃദയം
കയ്യൂര്‍ കരിവള്ളൂരിനു ധീരത പകര്‍ന്നു നല്‍കിയ ഹൃദയം
യുഗസംഘാടക ഹൃദയം നാടിന്‍ യുഗസംഘാടക ഹൃദയം
അരുത് നിലയ്ക്കരുതീ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts