പമ്പാഗണപതിയെ
പൂവനം
Pamba Ganapathiye (Poovanam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഅനിൽദേവ്
ഗാനരചനകെആർ സുനിൽകുമാർ
ഗായകര്‍വരുണ്‍ ജെ തിലക്
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:59.
 
ഓം ...
സര്‍വ്വവിഘ്നഹരം ദേവം
സര്‍വവിഘ്നവിവര്‍ജ്ജിതം
സര്‍വ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം (2)

പമ്പാഗണപതിയേ രക്ഷിക്ക നീ - എന്റെ
ശിക്ഷകള്‍ക്കിളവു താ വിനായക
(പമ്പാ )
പാപിയാമെന്നുടെ രോദനം കേള്‍ക്കുവാന്‍ (2)
താമസമിനിയുമെന്തേ വിഘ്നേശ്വര (2)

(പമ്പാ )

എന്തിനാണോയേകദന്തനേ നിന്‍ കൃപ
ഏകനാം എന്നില്‍ ചൊരിഞ്ഞിടുന്നു
(എന്തി)
ആദ്യം നമിച്ചിടും നാഥനേയെന്നുമെന്‍
വിഘ്നങ്ങളെല്ലാം അകറ്റിടാനായി
(ആദ്യം )

പമ്പയിലമരും പമ്പാഗണപതി
ദേവന്മാരുടെ മുമ്പന്‍ ഗുണനിധി
സന്താപങ്ങള്‍ പോക്കും ഗുണപതി
ഒറ്റക്കൊമ്പന്‍ ഗണപതിയേ
(പമ്പയിലമരും )

(പമ്പാ )

മര്‍ത്ത്യനായീ മണ്ണിലെന്തിനി എന്നെ നീ
വിഘ്നങ്ങളോടെ തളര്‍ത്തിടുന്നു
(മര്‍ത്ത്യനായീ )
നിന്നില്‍ ലയിച്ചതാണെന്നും ഗണേശ്വര
മണ്ണിതില്‍ നിര്‍മ്മലം നിന്റെ രൂപം
(നിന്നില്‍ )

തുമ്പിമുഖേശ്വര ഐങ്കരസുന്ദര
ശങ്കരനന്ദന ഷണ്‍മുഖസോദര
വിഘ്നവിനായക പാര്‍വ്വതിനന്ദന
ലംബോധരനാം ഗണപതിയേ

(പമ്പാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts