ഒടുവിലാ
എന്നെന്നും
Oduvilaa (Ennennum)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമനോജ്‌ ജോര്‍ജ്‌
ഗാനരചനബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗായകര്‍എടപ്പാൾ വിശ്വൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:58.

ഒടുവിലാ മംഗളാ ദര്‍ശനയായ്
ബധിരയായ് അന്ധയായ് മൂകയായി
നിരുപമ പിംഗല കേശിനിയായ്
മരണം നിൻ മുന്നിലും വന്നു നില്‍ക്കും (2)

പരിതാപമില്ലാതവളോടൊപ്പം
പരലോക യാത്രക്കിറങ്ങും മുന്‍പേ (2)
വഴി വായനക്കൊന്നു കൊണ്ടു പോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലന്നോമനേ നിന്‍ ഹൃദയം
പരതിപ്പരതിത്തളര്‍ന്നു പോകേ
ഒരു നാളും നോക്കാതെ മാറ്റി വെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും
(ഒടുവിലാ മംഗളാ ദര്‍ശനയായ്..)

പരകോടിയെത്തിയെന്‍ യക്ഷജന്മം
പരമാണു ഭേദിക്കുമാ നിമിഷം (2)
ഉദിതാന്തര ബാഷ്പ പൌര്‍ണ്ണമിയില്‍
പരിദീപ്തമാകും നിന്നന്തരംഗം
ക്ഷണികേ ജഗല്‍‌സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും
(ഒടുവിലാ മംഗളാ ദര്‍ശനയായ്..) ..(2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts