വെരുതെ
എന്നെന്നും
Veruthe (Ennennum)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംമനോജ്‌ ജോര്‍ജ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഗായത്രി അശോകൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:58.
 
വെറുതെ ഇനിയും കാത്തു നില്‍പ്പൂ
വിരഹസന്ധ്യേ നിന്‍ പാട്ടു ഞാന്‍
ദൂരെയെങ്ങോ മറഞ്ഞു നീയും
വിലോലമായ് നീ മൊഴിഞ്ഞ വാക്കും
പരിഭവങ്ങള്‍ പകര്‍ന്ന മഴയും (2)

രാത്രിമേഘം പെയ്തൊഴിഞ്ഞു
രാഗവേണുവില്‍ ഇന്ദോളമായ്
മണ്‍ചെരാതിന്‍ നാളമെല്ലാം
മിഴിയടഞ്ഞു നിശ്ശബ്ദമായ്
തനിയെ നില്‍ക്കും എന്‍നെഞ്ചിലെ
കിളി കരഞ്ഞു കരുണാര്‍ദ്രമായ്
മടങ്ങിവരുമോ തൂവല്‍ക്കിനാവേ
(വെറുതെ ഇനിയും ..)

മൂടല്‍ മഞ്ഞില്‍ മാഞ്ഞു പോയ്
സ്നേഹതാരം പോല്‍ നിന്‍ മുഖം
ഓര്‍മ്മ നീറും ജന്മമായി
ഇവിടെയിനിയും ഞാന്‍ മാത്രമായ്
വിരല്‍ തലോടും നിന്‍ വീണയില്‍
വിദുരമായി ശ്രീരാഗവും
മടങ്ങി വരുമോ കാവല്‍ക്കിനാവേ
(വെറുതെ ഇനിയും ..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts