വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | കെ രാഘവന് |
ഗാനരചന | ചൊവ്വല്ലുര്‍ കൃഷ്ണന്‍കട്ടി |
ഗായകര്‍ | രാധിക തിലക് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 26 2014 17:21:20.
നാണിച്ചു നാണിച്ചു നീരാടി നിൽക്കുന്ന ഓണക്കിനാവിന്റെ പൂനിലാവേ... പ്രിയതമനിന്നലെ ചാർത്തിയ മണിത്താലി അണിയാൻ മറന്നോ...നീ മറന്നോ... (നാണിച്ചു നാണിച്ചു...) മലരമ്പൻ നിന്നെ പുണർന്നുവോ... മയക്കത്തിൽനിന്നും ഉണർന്നുവോ...(2) ദശപുഷ്പം ചൂടാൻ വരുമോ നീ കാത്തിരിക്കും ഞാൻ കളിത്തോഴി... നാണിച്ചു നാണിച്ചു നീരാടി നിൽക്കുന്ന ഓണക്കിനാവിന്റെ പൂനിലാവേ... ഉടയാട ചേലിൽ ഞൊറിഞ്ഞുവോ... ഉത്രാടവിളക്കിനു് ഒരുങ്ങിയോ...(2) പുലരും മുൻപേ കൂടെ വരുമോ ഗുരുവായൂരിൽ തൊഴുതു പോരാം... നാണിച്ചു നാണിച്ചു നീരാടി നിൽക്കുന്ന ഓണക്കിനാവിന്റെ പൂനിലാവേ... പ്രിയതമനിന്നലെ ചാർത്തിയ മണിത്താലി അണിയാൻ മറന്നോ...നീ മറന്നോ... നാണിച്ചു നാണിച്ചു നീരാടി നിൽക്കുന്ന ഓണക്കിനാവിന്റെ പൂനിലാവേ... | |