ശ്രീ രാഗാർദ്രം
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Sreeragardram (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 07 2018 03:04:00.
 
ശ്രീ രാഗാർദ്രം മലയാളം
എന്റെ മാനസ സരസ്സിലെ രാഗമരാളം
പാടിയുണർത്തും മലയാളം
(ശ്രീ രാഗാർദ്രം…)

തിരുവോണത്തിനു കന്യമാർക്കാടാൻ
പതിഞ്ഞ പദം പകരും മലയാളം
ആതിരരാവിലും കണിക്കൊന്ന പൂവിലും
കമലദളം വിടർത്തും മലയാളം
(ശ്രീ രാഗാർദ്രം…)

ആടിമേഘമൊഴിഞ്ഞു ചിങ്ങ നിലാവു പൂത്തു
കാടു തോറും പൂവേ പൊലി പൊലി പാട്ടു കേൾപ്പൂ
ഇളമുളം കാടിന്റെ ചുണ്ടിലും തുഞ്ചന്റെ ഈരടിയുണർത്തിയ മലയാളം
കുഞ്ചനിൽ നിന്നുതിർന്ന കച്ച മണിക്കിലുക്കം
നെഞ്ചേറ്റി തുള്ളിയ മലയാളം
(ശ്രീ രാഗാർദ്രം…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts