പായിപ്പാട്ടാറ്റില്‍
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Paayippaattaattil (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 15:48:07.

പായിപ്പാട്ടാറ്റിലെ പീലിക്കൊതുമ്പുവള്ളം
എന്റെ കുറുമ്പുവള്ളം
പാറിപ്പറക്കണ നീലക്കരിമ്പുവള്ളം
എന്റെ കുസൃതിവള്ളം
കാവാലം ചുണ്ടനും മുൻപേ കുതിക്കുന്നു
എന്റെ വികൃതിവള്ളം
കണ്ടങ്കരിയും കടന്നങ്ങു പായുന്നു
എന്റെ സുകൃതിവള്ളം
(പായിപ്പാട്ടാറ്റിലെ..)

കാരിച്ചാൽ ചുണ്ടന്റെ ചുണ്ടത്തിരിക്കണു
ചാട്ടുളിക്കണ്ണുള്ളശിങ്കാരപൈങ്കിളീ
തെയ്യാരോ തെയ്യാരോ തെയ്യാരോ
സുന്ദരിമോളേ കണ്ണു വെക്കല്ലേ
ആഞ്ഞിലി പൂവുടലിൽ കിക്കിളി കൂട്ടല്ലേ
എന്റെ കിനാവിലെ പൂമണിക്കണ്ണിനും
കണ്ണാണേ ഹോയ് ഹോയ് ഹോയ്
രാത്തുരുത്തിലെ പൂമ്പരുത്തിലെ പുന്നാരക്കിളിയേ
കാത്തിരുന്നു കൺ കഴച്ച് നോക്കി നിൽക്കയോ
(പായിപ്പാട്ടാറ്റിലെ..)

ആറന്മുളയിലും പുന്നമടയിലും ആറാട്ടു തോക്കണ വള്ളം കളിയുണ്ട്
പോരാമോ പോരാമോ
ചന്തമുള്ളോളേ ചാന്തണീഞ്ഞാട്ടേ
ചെമ്പക പൂഞ്ചൊടിയിൽ പുഞ്ചിരി പൂത്താട്ടേ
എന്റെ കിനാവിന്റെ മുത്തണി മുന്തിരി മൊട്ടാണേ
രാക്കടമ്പിലെ പൂങ്കുടിലിലെ പൂവാലിക്കിളിയേ
നോറ്റിരുന്നു മക്കളെത്തും നാളു നോക്കിടാം
(പായിപ്പാട്ടാറ്റിലെ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts