കരുമാടിക്കുട്ടനും
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Karumadikkuttanum (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2012 03:51:48.

കരുമാടിക്കുട്ടനും കല്യാണം
തിരുമാലപ്പെണ്ണിനും കല്യാണം
കുലവാഴയിലേതോ കുളിരാങ്കിളി മൂളി
മഴമാസം പോയേ വന്നല്ലോ മധുമാസം
(കരുമാടിക്കുട്ടനും..)

ചിലമ്പൊലിക്കാറ്റിൻ മുളങ്കുഴൽ പാട്ടിൽ
ചിറ്റോളത്താളമിട്ടു പകലും പൊൻ വെയിലും
കുറുമ്പണിപ്പെണ്ണിൻ മുടിച്ചുരുൾ തുമ്പിൽ
മുന്നാഴി പൂ ചൊരിഞ്ഞു മുകിലും താരകളും
ചൊകചോക്കും മാനത്തെ ചാന്തിനു കുളിരുണ്ട്
മിഴിവോലും കൺകോണിൽ കൺമഷിയഴകുണ്ട്
പൂവേലി പുള്ളിന്റെ പാട്ടും പുന്നാര സദിരുണ്ട്
പൂവാലൻ പൊൻതത്തയാടും കൈ കൊട്ടി കളിയുണ്ട്
(കരുമാടിക്കുട്ടനും..)

കടും തുടി താളം കുറുങ്കുഴൽ മേളം
കൂത്താടി പൈക്കിടാങ്ങൾ അണിയും കുടമണിയും
ഉരുളിയിൽ ചോറും ഉരുക്കു നെയ്ക്കൂട്ടും
തൈവാഴതുമ്പിലാടും തളിരിൻ പൊന്നിലയും
പലകൂട്ടം കറിയുണ്ട് പപ്പടനിരയുണ്ട്
പഴമേഴും ചേർത്തുള്ള പായസമധുവുണ്ട്
പൊന്നോണ സദ്യയ്ക്കു കൂടാൻ മാവേലി വരണുണ്ട്
കുമ്മാട്ടി കൂത്തൊന്നു കാണാൻ കുഞ്ഞോളു വരണുണ്ട്
(കരുമാടിക്കുട്ടനും..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts