അമ്പിളിപ്പൊന്നേ
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Ambilipponne (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2012 03:50:35.

അമ്പിളിപ്പൊന്നേ തങ്കക്കൊലുസ്സേ
മെല്ലെ കുണുങ്ങിക്കൊണ്ടുണ്ണിക്കണ്ണനായ് വാ
മയിൽപ്പീലിയും തൂവെണ്ണയും
കോലക്കുഴലും ചെറു ഗോപിക്കുറിയും
കണി കാണാൻ വിളയാടി വാ
അമ്പിളിപ്പൊന്നേ…

അലയുമീ കുഞ്ഞു പൈയ്യിൻ പൈമ്പാലു നൽകിടാം
കുറുകുമീ കുഞ്ഞുപ്രാവിൻ പൊൻതൂവൽ നൽകീടാം
തരള മിഴി രണ്ടുമെഴുതാൻ കാണാത്ത കൺമഷിയേകാം
പൂവിളം ചുണ്ടിലോമൽ തൂമുളം തണ്ടും നൽകാം
എന്നുള്ളിലെ പൊന്നൂയലിൽ പവിഴമലർ മന്ദാരമാടാടി വാ
അമ്പിളിപ്പൊന്നേ…

അണയുമീ ആതിരനാളിൽ അമൃതുമായ് നീ വരുമോ
ഇരുളിലെ പൊൻദീപങ്ങൾ തെളിയുവാൻ കൈനീട്ടുന്നു
പുലരിയുടെ പുണ്യമരുളാൻ പൂമ്പാറ്റയായതല്ലേ
ചന്ദനം ചാർത്തി നിൽക്കും ഉണ്ണിയായ് നീയണയൂ
എന്നുള്ളിലെ പൊൻകൂട്ടിൽ നീ മധുരിതമാം പുല്ലാംകുഴലൂതി വാ
(അമ്പിളിപ്പൊന്നേ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts