ആവണിത്തുടി
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Aavanithudi (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2014 17:21:20.

ആവണിത്തുടി പൊൻതുടി കൊട്ടുന്നു അമ്മാനം കുന്നിൽ
കാവളം കിളി പൂപ്പട കൂട്ടുന്നു അമ്മാനം കുന്നിൽ
ഓണത്തിൻ വില്ലു കുലയ്ക്കടീ താമര പൂമകളേ
താളത്തിൽ തുള്ളിക്കളിക്കടീ തങ്കനിലാക്കതിരേ
തെയ്യാരം തേരേറി തെക്കന്നം കാറ്റേ വാ
പുലരൊളിയുടെ നിറപൊലിയായ്
ആവണിത്തുടി പൊൻതുടി കൊട്ടുന്നു

ഇത്തിരി പൂവിരിഞ്ഞു മനസ്സിന്റെ മുറ്റത്തെ പൂവരങ്ങിൽ
മഞ്ഞക്കുരുക്കുത്തി ചെമ്പകം ചേമന്തി മുല്ല മുരിക്കുണ്ടേ
മണിവെയിൽ ചങ്ങാലീ വായോ നീ
അണിവയൽ കൊയ്യാനായ് വായോ
നിറപറ നിറയാറായ് വായോ നീ
നറുമൊഴിയുതിരാനായ് വായോ
കൊതിയോടെ കണി കാണാൻ തിരുവോണം വരവായ്
വരവോടെ എതിരേൽക്കാൻ മലയാളക്കിളിമകളുണര്
ആവണിത്തുടി …അമ്പിളിത്തുടി…
ആവണിത്തുടി പൊൻതുടി കൊട്ടുന്നു

പൂനിലാപ്പട്ടുടുത്ത് നെറുകയിൽ തൂമണി പൊട്ടണിഞ്ഞും
കാൽത്തള കൈവള തോടകൾ ആടകൾ മെയ്യിലണിയേണം
മലരണി പൂപ്പന്തൽ വേണം നിൻ
മരതക ദീപങ്ങൾ വേണം
കഥകളി കുമ്മികളും ആടേണം
പാടുവാൻ ശ്രീരാഗം വേണം
ഉത്രാടം പുലരുമ്പോൾ ഉല്ലാസക്കളി വേണം
ഊഞ്ഞാലിൽ വിളയാടാൻ ഉണ്ണികളേ ഇതുവഴി വരണം
ആവണിത്തുടി …അമ്പിളിത്തുടി…
(ആവണിത്തുടി പൊൻതുടി കൊട്ടുന്നു..)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts