വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | കൈതപ്രം |
ഗാനരചന | കൈതപ്രം |
ഗായകര്‍ | മധു ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 05 2012 08:05:12.
പൊയ്പ്പോയ നാളിലെ ലാവണ്യസ്വപ്നമായ് പുഞ്ചിരിക്കുന്നുവോ ദേവാംഗനേ (2) കരളിൽ കിലുങ്ങുന്ന കാൽ ചിലമ്പൊലിയുമായ് വീണ്ടുമിങ്ങെത്തിയോ വാസന്തമേ എന്നോമലേ (പൊയ്പ്പോയ നാളിലെ..) അന്നാദ്യമായ് നമ്മളൊരുമിച്ചു കണ്ടതൊരുത്രാടരാത്രിയിലായിരുന്നു (2) മറ്റെന്തിനേക്കാളും ഇഷ്ടമായ് ആ രൂപം നെഞ്ചോടു ചേർത്തിരുന്നു മഴയെന്നും വെയിലെന്നുമറിയാതെയെന്നുമീ മലർമരച്ചോട്ടിൽ നമ്മൾ കണ്ടിരുന്നു (പൊയ്പ്പോയ നാളിലെ..) ആർദ്രനിലാവിലെ തളിരോലപ്പന്തലിൽ കിന്നാരമോതി നമ്മൾ നടന്നില്ലേ (2) ആയിരം നക്ഷത്രത്തോഴിമാരോടൊപ്പം ആകാശഗംഗയിൽ കുളിച്ചില്ലേ ഒന്നിച്ചു വാഴുമെന്നൊരുപാടൊരുപാടൊരുപാട് സങ്കല്പ സാമ്രാജ്യം തീർത്തില്ലേ (പൊയ്പ്പോയ നാളിലെ..) | |