കുമ്പള
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Kumbala (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍മഞ്ജു മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 02 2012 14:42:06.

കുമ്പാളക്കോടിയുടുക്കും പൊൻപുലരി കനവുകളേ സുഖമാണോ
പൂരാടക്കോലായിൽ പൂക്കളമണിയും ചിങ്ങപ്പെണ്ണേ സുഖമാണോ
ഓരോ ദിവസവും ഒരുങ്ങിയെത്തും പൊന്നാവണി മലർമങ്കേ
സുഖമാണോ നിനക്ക് സുഖമാണോ
(കുമ്പാളക്കോടിയുടുക്കും…)

മാനത്തും കാവിലിന്നു അത്തച്ചമയം കണ്ടു വരും
മാമാങ്കക്കിളിമകളേ സുഖമാണോ
കളഭക്കിണ്ണവും ഏന്തിവരും തിരുവോണനിലാവേ സുഖമാണോ
തുമ്പിപ്പെണ്ണിനും അല്ലിപ്പൂവിനും ഇത്തിരി മുല്ലച്ചേട്ടനും അനിയനും
എല്ലാർക്കും എല്ലാർക്കും സുഖമാണോ
(കുമ്പാളക്കോടിയുടുക്കും…)

ആറന്മുള ഭഗവാന്റെ പൊന്നു കെട്ടിയ വള്ളത്തിൽ
അമരം തുഴയും പൂങ്കാറ്റേ സുഖമാണോ
നാടോടിപ്പാട്ടിൻ തങ്കച്ചിലങ്കയണിയും പേരാറേ
താമരവലയ കൈകൾ കൂപ്പി സ്വർണ്ണതേരിൽ ഇക്കരെയെത്തിയ
പൂമാല പെണ്മണിമാരേ സുഖമാണോ
(കുമ്പാളക്കോടിയുടുക്കും…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts