രാക്കുയിലേ
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Raakkuyile (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2012 03:49:40.

രാക്കുയിലേ രാക്കുയിലേ
രാക്കുയിലേ രാക്കുയിലേ
നിൻ രാഗാലാപം തീർന്നില്ലേ
ഗാനമരന്ദം തോർന്നില്ലേ
രാക്കുയിലേ …

വാസന്ത ചന്ദ്രനും താരകളും
വാനത്തിൻ മെത്തയിൽ വീണുറങ്ങി (2)
തുള്ളി നടന്നോരു പൂന്തെന്നൽ
വള്ളിക്കുടിലിൽ ഉറക്കമായി
ഉറക്കമായി ഉറക്കമായി ഉറക്കമായി
(രാക്കുയിലേ …)

പശ്ചിമ വാരിധി വെൺമണലിൽ
സ്വച്ഛന്ദ നിദ്രയിൽ ആണ്ടുവല്ലോ (2)
ചന്ദ്രനും താരയും സാഗരവും
ഏതോ കിനാവിൽ ലയിച്ചുവല്ലോ
ലയിച്ചുവല്ലോ ലയിച്ചുവല്ലോ ലയിച്ചുവല്ലോ

രാക്കുയിലേ രാക്കുയിലേ
രാക്കുയിലേ രാക്കുയിലേ
നിൻ രാഗാലാപം തീർന്നില്ലേ
ഉള്ളിൽ ഗാനമരന്ദം തോർന്നില്ലേ
രാക്കുയിലേ …

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts