അന്നു നീയൊരു
പൂക്കാലം (ആഘോഷ ഗാനങ്ങൾ)
Annu neeyoru (Pookkaalam (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 03 2012 09:45:53.

അന്നു നീയൊരു പൂമൊട്ട്
അല്ലിത്താമര മലർമൊട്ട്
അവനിയിലെത്തിയ പൂക്കാലത്തിൽ
ആടിപ്പാടിയ മലർമൊട്ട്
ആടിപ്പാടിയ മലർമൊട്ട്
(അന്നു നീയൊരു…)

കണ്മുന നീട്ടി വിളിക്കും നീ
കാണാത്ത മട്ടിലൊളിക്കും നീ
കണ്ടു പിടിച്ചാൽ കരവലയത്തിൽ
കള്ളക്കളികൾ കളിക്കും നീ
(അന്നു നീയൊരു…)

പുതുമഴ പെയ്യും നേരത്ത്
കുടയില്ലാതെ കുഴങ്ങുമ്പോൾ
കുടകം പാലകൾ നിവർത്തി വെയ്ക്കും
കുടയുടെ കീഴിലിരിക്കും നാം
(അന്നു നീയൊരു…)

തൊട്ടാലുടനെ പിണങ്ങും നീ
മുട്ടാപ്പോക്കിൽ പരിഭവിക്കും
അടുത്തു വന്നാൽ അകന്നു മാറും
അടയ്ക്കാക്കിളിയായ് പറ പറക്കും
(അന്നു നീയൊരു…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts