പായമ്മൽ തേവരാം
ശ്രീരാമ പാദം
Paayammal Thevaraam (Sreerama Padam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 25 2021 10:29:34.
പായമ്മല്‍ തേവരാം ശത്രുഘ്നസ്വാമീ
തൃപ്പാദങ്ങള്‍ താണു ഞാന്‍ കൈവണങ്ങുന്നേന്‍
വാക്കയില്‍ കൈമള്‍ക്ക് കൈവന്ന പുണ്യം
കാക്കുമീ ഗ്രാമീണ മാനസം ധന്യം

കാളിന്ദി തീരവനാന്തം നടുക്കിനി
ലവണാസുരനെ ഘനിച്ചില്ലേ
പിന്നെ മധുവനം തന്നില്‍ മധുരിതം
പൊന്‍ മധുരാപുരം നിര്‍മ്മിച്ചതില്ലേ

ചക്രം തൃക്കാല്‍ക്കല്‍ സമര്‍പ്പിക്കുമെന്‍റെ
ദുഃഖങ്ങളെല്ലാം നീയൊഴിക്കുകയില്ലേ
സുദര്‍ശന പുഷ്പാഞ്ജലി ചെയ്യുമെന്‍റെ
രിപുക്കളെയൊക്കെ നീയൊടുക്കുകയില്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts