തിരുമാന്ധാം കുന്നിലമ്മ
ദേവി കടാക്ഷം
Thirumaandham Kunnilamma (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2020 07:49:33.
തിരുമാന്ധാംകുന്നിലമ്മ വലിയ തമ്പുരാട്ടീടെ
തിരുമുറ്റത്താണ്ടോടാണ്ടും തിരുവുത്സവങ്ങളുണ്ടേ
എഴുതള്ളോരാരെകൊണ്ടും പുകളുവാനായികൊണ്ടേ
മൊഴിയുന്നേന്‍ അമ്മയുടെ അരുളപാടുണ്ടായികൊണ്ടേ

പൊന്നും ചിങ്ങമാസത്തില്‍ കുത്തരി നേദ്യം ഉണ്ടേ
പിന്നെ തമ്പുരാട്ടീടെ വല്യണ്ടം നടീലുണ്ടേ
കന്നിയില്‍ ആയില്യം നാള്‍ പൊന്‍ പിറന്നാളൂട്ടുണ്ടേ
വന്നു തുലാമിന്നാകില്‍ ആട്ടങ്ങേറുമേയുണ്ടേ
മീനം മറക്കില്ലേ തേനും മറക്കില്ല മകയിരം നാള്‍ തൊട്ടങ്ങാറാട്ട്
ഒന്നല്ല രണ്ടല്ല എട്ടല്ല പത്തല്ല മൂന്നേനി രൂപത്തില്‍ ആറാട്ട്‌
തട്ടകം ഞെട്ടും വെടിക്കെട്ട്‌

വൃശ്ചികം മുതല്‍ കൊണ്ടു തൃക്കളം പാട്ടുമുണ്ടേ
നിശ്ചയം ധനുവുണ്ടു സന്ധ്യല കൂട്ടമുണ്ടേ
ഇടവം മിഥുനം കാലം നല്ല ചാന്താട്ടമുണ്ടേ
കര്‍ക്കിടകത്തിങ്കലോ ഇല്ലം നിറയുണ്ടേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts