സങ്കട ശംഖു
ശാസ്താവ്
Sankada Shamkhu (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 18:02:50.
 
ബ്രഹ്മാനന്ദം പരമസുകൃതം
പരമസുഖദം കേവലം ജ്ഞാനമൂര്‍ത്തി
ദ്വെന്താതീതം ഗഗനസദൃശം തത്വമസ്യാദി ലക്ഷ്യം
ഏകം നിത്യം വിമലമചലം സര്‍വ്വദാ സാക്ഷിഭൂതം
‌ഭാവാതീതം ത്രിഗുണരഹിതം ശാസ്താരംനം നമാമിഃ
ഓം

സങ്കടശംഖു പിടഞ്ഞുണരുന്നൊരു തൃകാലസന്ധ്യായാമം
കല്പാന്തദുഃഖത്തിന്‍ കണ്ണീര്‍ക്കുടുക്കയില്‍ കലിയുഗവരദപ്രസാദം
(സങ്കടശംഖു )
നൊന്തുനൊന്തു അതു നെറ്റിയിലിട്ടു് ഉള്ളിലുള്ളൊരഹം വെടിഞ്ഞു്
വന്നു നില്‍ക്കയാണിന്നു ഞാന്‍ പ്രഭോ പാട്ടിന്റെ പാലഭിഷേകമേകാന്‍
(സങ്കടശംഖു )

കുടുമക്കെട്ടില്‍ കൂവളം ചൂടിയ കാമാരിദേവന്റെ പ്രിയനന്ദനാ (2)
ഹൃദയം ജപിച്ചു ഞാന്‍ നടയിലേകി ജന്മദുഃഖത്തിന്റെ ചുമടിറക്കി
ഭഗവാനും ഭക്തനും ഒന്നാകും നേരത്തു മലയാചലത്തിലെന്‍
ധന്യവാദം ധന്യവാദം ധന്യധന്യവാദം ധന്യധന്യവാദം - ഓം
(സങ്കടശംഖു )

രുദ്രാക്ഷത്തിന്‍ നിര്‍മ്മലശാന്തിയില്‍ നിദ്രാവിഹീനമായി മിഴി നനഞ്ഞു (2)
ഹൃദയം മഹാപാപവ്യധ കടന്നു മോഹതാപങ്ങള്‍ തന്‍ കനലണഞ്ഞു
സ്വാമി തന്‍ സംഗീതസന്നിധാനത്തിലെ സാന്ത്വനതീര്‍ത്ഥത്തില്‍ പുണ്യമാകു
സ്നേഹപുണ്യമാകു സ്നേഹപുണ്യമാകു സ്നേഹപുണ്യമാകു - ഓം
(സങ്കടശംഖു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts