പാഹി പാഹി പരം‌പൊരുളേ
ശാസ്താവ്
Paahi Paahi Paramporule (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 18:02:12.
 
പാഹി പാഹി പരംപൊരുളേ
എന്നയ്യാ അയ്യാ സ്വാമി
വേദമോതാന്‍ വരം തരണേ
പൊന്നയ്യാ അയ്യാ സ്വാമി
(പാഹി പാഹി )

പുണ്യപമ്പയില്‍ നിന്നകം പൊരുള്‍ മിന്നി നില്‍ക്കണമേ
ആഴിപൂജയിലാത്മശാന്തതയേകി വാഴണമേ
പന്തളത്തിലൊരുണ്ണിയായി വിളങ്ങി നില്‍പ്പവനേ
അന്തഃരംഗമൊരാധി നീങ്ങിയ വേദിയാക്കണമേ
മോഹമെല്ലാം നീങ്ങും വേളയില്‍ മോക്ഷം നീ തരണേ
(പാഹി പാഹി )

സാമചന്ദ്രിക തീര്‍ത്ഥമാക്കിയ ആദിശാസ്താവേ
കൈ വണങ്ങവേ എന്റെ ജന്മം ധന്യമാകണമേ
ഇന്ദ്രനീലിമ കണ്‍കളില്‍ തിരിനീര്‍ത്തുമീശ്വരനേ
മണ്ഡലത്തിലെ മന്ത്രസാധകമേറ്റു വാങ്ങണമേ
മലയിറങ്ങും നേരം ജീവിതശോകം തീരണമേ
(പാഹി പാഹി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts