ഈ പൊന്നമ്പല മേട്ടിൽ
ശാസ്താവ്
Ee Ponnambala Mettil (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംശരത്
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംവലചി
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 18:01:46.
 
ഈ പൊന്നമ്പലമേട്ടില്‍ വാഴുമെന്റെ സ്വാമി
തിന്തകത്തോം പേട്ട തുള്ളിത്തുള്ളിയാടി
ഉച്ചവെയില്‍ ചാന്തണിഞ്ഞു കൂടെയാടി
മച്ചമരത്തൂക്കുലഞ്ഞു തുള്ളിയാടി
കാട്ടാറിലു നീരാടിയശരമെടു
കൂട്ടാളികളെരുമേലിയില്‍ തുയിലുണരു്
അയ്യപ്പസ്വാമി നീ ശരണം - സ്വാമി സ്വാമി
അടിയങ്ങള്‍ക്കേകൂ നീയഭയം
ഹരിഹരസുതനിവന്‍
(ഈ പൊന്നമ്പലമേട്ടില്‍ )

അമ്പരത്തില്‍ ചെമ്പരുന്തു് പാറി വന്നു
നെഞ്ചകത്തില്‍ എന്റെ സ്വാമി ആടി നിന്നു
മലമേലേ കളിയാടാനുണ്ടേ ധിമിക്കുധിമിക്കു താളം
അകമാകെ തുടിതുള്ളുന്നുണ്ടേ തകിലുകുഴലുമേളം
ചെറുപറ നിറഞ്ഞേ അകമുണര്‍ന്നേ
മഹിഷിയൊരാസുരാംഗമാകെ നീങ്ങി ശുഭമോടു
പരമ മഹിമ കവിയുമഴകിലായി
(ഈ പൊന്നമ്പലമേട്ടില്‍ )

അമ്പലങ്ങള്‍ തമ്പുരാന്റെ വമ്പറിഞ്ഞേ
പമ്പമേളം പാണ്ടിമേളം കേട്ടുണര്‍ന്നേ
വഴി നീളെ കുഴലൂതാനെത്തി കിളികള്‍ ശ്രുതികളോടെ
മഴ പോലെ പനിനീരായെത്തി പുലരിമഞ്ഞു മേലേ
തിരുവകമുലഞ്ഞേ തുടിയുണര്‍ന്നേ
അവനിയില്‍ ആധി ആകെ ദൂരെ നീങ്ങി കനിവോടു
സുകൃതി നിറയും അഭയകാലമായി
(ഈ പൊന്നമ്പലമേട്ടില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts