ഓര്‍ക്കാതിരിക്കാന്‍
ഒരിക്കൽ നീ പറഞ്ഞു
Orkkathirikkan (Orikkal Nee Paranju)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഉമ്പായി
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:48.

ഓർക്കാതിരിക്കാൻ ശ്രമിച്ചു ഞാനൊരുപാട്
സ്നേഹിതാ നിൻ മുഖം ഇനിയെങ്കിലും (2)
തെളിയുകയാണതിൻ പൊൻ പ്രഭ മേൽക്കുമേൽ
പ്രിയതോഴാ വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും
ഓർക്കാതിരിക്കാൻ ശ്രമിച്ചു ഞാനൊരുപാട്

ഏതിന്ദ്രജാലം കൊണ്ടെൻ എന്നിഷ്ടക്കാരാ നീ
എൻ മാനസത്തെ തടവിലാക്കി
നീ എൻ മാനസത്തെ തടവിലാക്കി (ഏതിന്ദ്ര..)
എന്റെ സ്വപ്നങ്ങൾക്കതിരു നൽകി
എന്നെ നീയെന്ന ബിന്ദുവിൽ പൂർണ്ണമാക്കി
(ഓർക്കാതിരിക്കാൻ ശ്രമിച്ചു ..)

ഏതൊരപൂർവ നിമിഷത്തിൽ വന്നൊരു
സ്നേഹസ്വരൂപൻ തൻ ചൈതന്യമാണു നീ
സ്നേഹസ്വരൂപൻ തൻ ചൈതന്യമാണു നീ (2)
ഏഴു സ്വരങ്ങൾ കൊണ്ടെണ്ണിയാൽ തീരാത്ത
നാദപ്രപഞ്ചം തീർത്തു പോയവനേ
(ഓർക്കാതിരിക്കാൻ ശ്രമിച്ചു ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts