വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ഉമ്പായി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ഉമ്പായി |
രാഗം | പഹാഡി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:46.
ഭൂമിയിൽ വന്നു വസന്തം ചോദിച്ചു പൂവുകൾ എവിടെ എവിടെ എന്റെ പൂവുള്ള മേടുകൾ എവിടെ (ഭൂമിയിൽ വന്നു...) കാറ്റും ചോദിച്ചു താലോലിച്ചു ഞാൻ പോറ്റും പൂവാംകുരുന്നെവിടെ (2) പൂത്തുമ്പി ചോദിച്ചു എന്റെ നിറ മധുപാത്രങ്ങളെവിടെ എവിടെ (ഭൂമിയിൽ വന്നു...) ജലതരംഗം മീട്ടി കളകളം പാടുന്ന നിളയെവിടെ എന്റെ കുളിരെവിടെ (2) ഇളവെയിൽ ചീന്തി പുലർകാലം നീട്ടുന്ന കളഭപ്രസാദമിന്നെവിടെ ആ കളഭപ്രസാദമിന്നെവിടെ (ഭൂമിയിൽ വന്നു...) ഭൂമി പനിച്ചു വിറച്ചുപറഞ്ഞു നിൻ പൂക്കളെ ആരോ കുരുതി ചെയ്തു ഉണ്ണിപ്പൂക്കളെ ആരോ കുരുതി ചെയ്തു നീ പോകൂ വസന്തമേ നീ പോകൂ പോകൂ വസന്തമേ നീ പോകൂ വസന്തമേ നീ പോകൂ പോകൂ വസന്തമേ നീ പോകൂ പോകൂ വസന്തമേ നീ പോകൂ പോകൂ വസന്തമേ നീ പോകൂ പോകൂ വസന്തമേ | |