കണ്ണനെന്നോമനപ്പേര്
മുകുന്ദമാല
Kannanennomanapperu (Mukundamaala)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസുരേഷ് ശിവപുരം
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:40.
കണ്ണനെന്നോമനപ്പേര് കള്ളനെന്നും മറുപേര്
കാമുകധ്യാനം കടഞ്ഞു കൈവന്ന നിൻ
തൂവെണ്ണ കട്ടവനാര്
പൈതലല്ല വെറും പാവമല്ല
ഈരേഴു ലോകമാം ബ്രഹ്മവൃക്ഷത്തിന്റെ
നേരായ നാരായ വേര്
എന്റെ നാരായണാ കൂടെപ്പോര്
(കണ്ണനെന്നോമനപ്പേര്...)



വേദങ്ങൾ മുത്തം കൊടുക്കും
മലർപ്പാദമേ നിൻ വിരൽതുമ്പിൽ (2)
ഞാനൊരു മൺതരിയായാൽ
എന്നു രാധിക മോഹിച്ചു പോയാൽ (2)
അവളോടു നീ പൊറുക്കില്ലേ
ആ പൊറുതിയ്ക്കും ഞാൻ സാക്ഷിയല്ലേ
(കണ്ണനെന്നോമനപ്പേര്...)


രാഗങ്ങൾ നൃത്തം പഠിക്കും
കുഴൽക്കാരന്റെ ഓമനച്ചുണ്ടിൽ (2)
ഞാനൊരു തേൻ തുള്ളിയായാൽ
എന്നു ഗോപിക മോഹിച്ചു പോയാൽ (2)
അവളെ നീ മറക്കല്ലേ നാലു മറകൾക്കും തമ്പുരാനല്ലേ
(കണ്ണനെന്നോമനപ്പേര്...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts