ഇന്ദീവരങ്ങൾക്കും
മുകുന്ദമാല
Indeevarangalkkum (Mukundamaala)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംസുരേഷ് ശിവപുരം
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:39.
 ഇന്ദീവരങ്ങൾക്കും മന്ദസ്മിതങ്ങൾക്കും
ഇന്നലെ മുതലൊരു നാണം
കുഞ്ഞു ചെഞ്ചുണ്ടിനാൽ കോലക്കുഴൽ മുത്തും
കണ്ണനെയവർ കണ്ടു കാണും
തൂവെണ്ണക്കള്ളനെയോർമ്മിച്ചു കാണും
(ഇന്ദീവരങ്ങൾക്കും..)


പൊന്നൊളി സൂര്യനും മിന്നുന്ന ചന്ദ്രനും
ഇന്നലെ മുതലൊരു മൗനം (2)
എന്മണിവർണ്ണന്റെ മാറിൽ സ്യമന്തക പൊന്മുത്തുമണി കണ്ടു കാണും
കൗസ്തഭ മിന്നലിലവർ നൊന്തു കാണും
(ഇന്ദീവരങ്ങൾക്കും..)

മേയുന്ന പൈയ്യിനും ഗോവർധനത്തിനും
തേനിനോടെന്തീ വിരോധം (2)
തേനിൽ കുളിക്കുന്ന പാട്ടിന്റെ പാല്‍പ്പുഴ
ഓളത്തിലവർ മുങ്ങിക്കാണും
ഇന്ദ്രനീലത്തെയെല്ലാർക്കും വേണം
(ഇന്ദീവരങ്ങൾക്കും..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts